കേരളം

kerala

ETV Bharat / bharat

കനത്ത മഴ; തമിഴ്‌നാട്ടിലെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി - HOLIDAY FOR NINE DISTRICTS

തമിഴ്‌നാട്ടിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കലക്‌ടമാർ അവധി പ്രഖ്യാപിച്ചത്.

RAIN IN TAMIL NADU  TAMIL NADU RAIN ALERTS  തമിഴ്‌നാട് മഴ  HEAVY RAINFALL IN TAMIL NADU
Representative image (Etv Bharat)

By ETV Bharat Kerala Team

Published : Nov 26, 2024, 10:55 PM IST

ചെന്നൈ:തമിഴ്‌നാട്ടിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ചെന്നൈയിലെയും ചെങ്കൽപട്ടിലെയും സ്‌കൂളുകൾക്ക് അടക്കം 9 ജില്ലകളില്‍ നാളെ (നവംബർ 27) അവധി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർ. കടലൂർ, മയിലാടുതുറൈ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, തിരുവള്ളൂർ, വില്ലുപുരം എന്നിവിടങ്ങളിലും പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്കും കോളജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട്, വില്ലുപുരം, അരിയല്ലൂർ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, പുതുക്കോട്ട എന്നിവിടങ്ങളിൽ നാളെ അതിശക്തമായ മഴയുണ്ടാകുമെന്ന് ചെന്നൈയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

വ്യാഴാഴ്‌ച (നവംബർ 28) ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട്, വില്ലുപുരം എന്നിവിടങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 29, 30 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Also Read:ന്യൂനമർദ്ദം തീവ്രമാകാന്‍ സാധ്യത; കേരളത്തിൽ നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പ്; ജാഗ്രത നിര്‍ദേശം

ABOUT THE AUTHOR

...view details