തേസ്‌പൂർ: ഈദ് പ്രമാണിച്ച് കോൺഗ്രസ് എംപി ഗൗരവ് ഗോഗോയ് നടത്തിയ നമ്മാസിനെ വിമര്‍ശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പ്രാൺ പ്രതിഷ്‌ഠാ ദിനത്തിൽ രാമക്ഷേത്രത്തിനെതിരെ പ്രകടനം നടത്തിയ നേതാവാണ് ഈദ് ദിനത്തില്‍ നമസ്‌ക്കാരം ചെയ്യുന്നതെന്ന് അസം മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സ്വാഹിദ് ബക്കോറിയിൽ നിന്ന് തേസ്‌പൂർ കോർട്ട് ചാരിയാലിയിലേക്ക് നടന്ന റാലിയിലാണ് ശർമ്മയുടെ വിമര്‍ശനം.
നിങ്ങൾക്ക് മുസ്ലീങ്ങളെ സ്നേഹിക്കാൻ കഴിയും അതില്‍ പ്രശ്‌നമൊന്നുമില്ല, പക്ഷേ ഹിന്ദുക്കളെ വെറുക്കാൻ കഴിയില്ല. എന്നാല്‍ അവര്‍ (കോൺഗ്രസ്) എപ്പോഴും ഹിന്ദുക്കൾക്ക് എതിരാണ്, അതാണ് തന്‍റെ പ്രശ്‌നമെന്നും ശർമ്മ വ്യക്തമാക്കി. 'കോൺഗ്രസ് കാലത്ത് ജനാധിപത്യം സുരക്ഷിതമായിരുന്നോ, ഒരു കൂട്ടം കൊലപാതകികൾ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഉചിതമല്ലെ. ജനാധിപത്യം എന്നാൽ ഹിന്ദു വിരുദ്ധതയല്ല. ജവഹർലാൽ നെഹ്‌റു മുതൽ ഇന്ദിരാഗാന്ധി വരെയുള്ള കാലയളവില്‍ 900 പേരെ കോൺഗ്രസ് പാർട്ടി കൊലപ്പെടുത്തിയിട്ടുണ്ടെന്നും ശർമ്മ ആരോപിച്ചു.