കേരളം

kerala

ETV Bharat / bharat

സ്‌കൂളിന് സമീപത്തെ മദ്യശാല നീക്കണമെന്ന് എല്‍കെജി വിദ്യാർഥിയുടെ അഭ്യര്‍ഥന; പ്രവര്‍ത്തനം തടഞ്ഞ് ഹൈക്കോടതി - liquor shop near school closed - LIQUOR SHOP NEAR SCHOOL CLOSED

സ്‌കൂളിന് സമീപം പ്രവർത്തിക്കുന്ന മദ്യവിൽപ്പനശാല നീക്കം ചെയ്യണമെന്ന എല്‍കെജി വിദ്യാർഥിയുടെ അഭ്യർഥനയെ തുടര്‍ന്ന് മദ്യവിൽപ്പനശാലയുടെ പ്രവര്‍ത്തനം അലഹബാദ് ഹൈക്കോടതി നിര്‍ത്തിവപ്പിച്ചു.

LKG CHILD LIQUOR SHOP CLOSED  ALLAHABAD HIGH COURT  സ്‌കൂളിന് സമീപത്തെ മദ്യശാല  അലഹബാദ് ഹൈക്കോടതി
Allahabad High court (Source : Etv Bharat Network)

By ETV Bharat Kerala Team

Published : May 8, 2024, 7:18 PM IST

പ്രയാഗ്‌രാജ് : സ്‌കൂളിന് സമീപം പ്രവർത്തിക്കുന്ന മദ്യവിൽപ്പനശാല നീക്കം ചെയ്യണമെന്ന എല്‍കെജി വിദ്യാർഥിയുടെ അഭ്യർഥനയെ തുടര്‍ന്ന് മദ്യശാലയുടെ പ്രവര്‍ത്തനം നിര്‍ത്തിച്ച് അലഹബാദ് ഹൈക്കോടതി. കാൺപൂരിലെ ആസാദ് നഗറിലെ എംആർ ജയ്‌പുരിയ സ്‌കൂളിന് സമീപം മുപ്പത് വർഷമായി പ്രവർത്തിക്കുന്ന മദ്യവിൽപ്പനശാലയുടെ നവീകരണമാണ് എല്‍കെജി വിദ്യാര്‍ഥി അഥർവയുടെ ഹര്‍ജിയെ തുടര്‍ന്ന് നിരോധിച്ചത്.

അഞ്ചുവയസുകാരന് വേണ്ടി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അരുൺ ബൻസാലിയുടെയും ജസ്റ്റിസ് വികാസിൻ്റെയും ഉത്തരവ്. സ്‌കൂളിന് സമീപം പ്രവർത്തിക്കുന്ന മദ്യഷാപ്പ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഥർവ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്‌കൂളിൻ്റെ മുപ്പത് മീറ്ററിൽ താഴെ ചുറ്റളവിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പന ശാലയിലേക്ക് വരുന്നവർ മദ്യപിച്ച് സ്ഥിരമായി ബഹളം ഉണ്ടാക്കുന്നതായി ഹർജിയിൽ പറയുന്നു. ഇത് മൂലം പഠനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്നും ഹര്‍ജിയിലുണ്ട്.

ഈ പരാതിയിൽ ജില്ല എക്‌സൈസ് ഓഫിസർ അന്വേഷണം നടത്തി 2023 ജൂലൈ 20-ന് ഡിസ്‌ട്രിക്‌റ്റ് മജിസ്‌ട്രേറ്റിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സ്‌കൂളിൻ്റെ 20-30 മീറ്ററിനുള്ളിലാണ് മദ്യശാല ഉള്ളതെങ്കിലും സ്‌കൂൾ പിന്നീട് ആരംഭിച്ചതാണ് എന്നതിനാല്‍ 50 മീറ്റർ നിയമം ബാധകമല്ല എന്നായിരുന്നു റിപ്പോര്‍ട്ട്. 2019 ലാണ് സ്‌കൂള്‍ ഇവിടെ നിലവില്‍ വരുന്നത്.

ഇതിന് പിന്നാലെ, എക്‌സൈസ് ചട്ടപ്രകാരം സ്‌കൂൾ, ആരാധനാലയം, ആശുപത്രി എന്നിവയുടെ 50 മീറ്ററിനുള്ളിൽ മദ്യശാല തുറക്കാൻ പാടില്ലെന്നും അതേസമയം സ്‌കൂളിൻ്റെ മൂന്ന് മീറ്ററിനുള്ളിലാണ് നിലവിലുള്ള കടയെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചു.

രാവിലെ 7 മണിക്കാണ് മദ്യഷാപ്പ് തുറക്കുന്നത് എന്നും ഈ സമയത്താണ് സ്‌കൂളും തുറക്കുന്നത് എന്നും ഹര്‍ജിയില്‍ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരോട് കോടതി മറുപടി തേടിയിരുന്നു. അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞ അതേ വാദങ്ങൾ തന്നെയാണ് എക്സൈസ് വകുപ്പും മറുപടിയിൽ നൽകിയത്. എന്നാല്‍ ഈ മറുപടിയിൽ കോടതി തൃപ്‌തരായില്ല.

മദ്യഷാപ്പ് തുറന്ന് മുപ്പത് വർഷമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും എല്ലാ വർഷവും പുതുക്കുമ്പോൾ നൽകുന്ന സത്യവാങ്മൂലത്തിൽ മദ്യഷാപ്പിന്‍റെ 50 മീറ്റർ ചുറ്റളവിൽ സ്‌കൂളോ ആരാധനാലയമോ ആശുപത്രിയോ ഇല്ലെന്ന് വെളിപ്പെടുത്തണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ കേസില്‍, 2019-ൽ സ്‌കൂൾ സ്ഥാപിച്ചതായി അറിവുണ്ടായിട്ടും അനധികൃതമായാണ് കട നവീകരിച്ചതെന്നും കോടതി നിരീക്ഷിച്ചു. പൊതുതാൽപര്യ ഹർജി അംഗീകരിച്ച കോടതി, 2025-26 സാമ്പത്തിക വര്‍ഷത്തില്‍ കടയുടെ നവീകരണം നിരോധിച്ചു കൊണ്ട് ഉത്തരവിടുകയായിരുന്നു.

Also Read :ദമ്പതികള്‍ തമ്മിലുള്ള നിസാര വഴക്കുകള്‍ ക്രൂരതയായി കണക്കാക്കാനാകില്ല; ദാമ്പത്യത്തില്‍ സഹിഷ്‌ണുത അനിവാര്യമെന്ന് സുപ്രീം കോടതി - SC On Ideal Marital Relation

ABOUT THE AUTHOR

...view details