ചണ്ഡീഗഡ് : പഞ്ചാബിൽ വൻ ലഹരി വേട്ട. അതിർത്തി കടന്നുള്ള മയക്കുമരുന്ന് റാക്കറ്റിൽ നിന്ന് വലിയ ഹെറോയിൻ ശേഖരം പിടികൂടി. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരായ നവജ്യോത് സിങ്, ലവ്പ്രീത് കുമാർ എന്നിവരെയും പൊലീസ് അറസ്റ്റുചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്‍റലിജൻസ് വിവരത്തെ തുടർന്ന് പഞ്ചാബ് പൊലീസിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട അറിയിപ്പ് ഡിജിപി ഗൗരവ് യാദവ് എക്‌സിൽ പങ്കുവച്ചിട്ടുണ്ട്. 105 കിലോ ഹെറോയിൻ, 31.93 കിലോ കഫീൻ അൺഹൈഡ്രസ്, 17 കിലോ ഡിഎംആർ, 5 വിദേശ നിർമ്മിത പിസ്റ്റളുകൾ എന്നിവ ഉള്‍പ്പെടെ പിടിച്ചെടുത്തതായാണ് പോസ്റ്റില്‍ വ്യക്തമാക്കുന്നത്.
ജലമാര്‍ഗം പാകിസ്ഥാനില്‍ നിന്നും കടത്തവെയാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അമൃത്‌സറിലെ സ്‌പെഷ്യൽ ഓപ്പറേഷൻ സെല്ലിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഹരിമരുന്ന് വ്യവഹാരത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read : അതിര്‍ത്തി കടന്ന് വന്‍ മയക്കമരുന്ന് കടത്ത്, പഞ്ചാബ് പൊലീസ് പിടികൂടിയത് 70 കോടി രൂപ വില വരുന്ന ഹെറോയിന്‍