ന്യൂഡല്‍ഹി:ചൈനയില്‍ കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ ശ്വാസ കോശ രോഗങ്ങളില്‍ വന്‍ വര്‍ദ്ധനയുണ്ടായ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ മേധാവിയുടെ അധ്യക്ഷതയില്‍ സംയുക്ത യോഗം ചേര്‍ന്നു. ലോകാരോഗ്യസംഘടനയില്‍ നിന്നുള്ള വിദഗ്ദ്ധര്‍, ദുരന്ത നിവാരണ സെല്ലില്‍ നിന്നുള്ളവര്‍, സംയുക്ത രോഗ നിരീക്ഷണ പ്രോഗ്രാം, ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ കേന്ദ്രം, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, അടിയന്തര മെഡിക്കല്‍ റിലീഫ് ഡിവിഷന്‍, ഡല്‍ഹിയിലെ എയിംസ് അടക്കമുള്ള ആശുപത്രികള്‍ എന്നിവ യോഗത്തില്‍ പങ്കെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിലവില്‍ ലഭ്യമായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ ധാരണകളില്‍ എത്തിയിട്ടുണ്ട്. ചൈനയിലെ സാഹചര്യം അസാധാരണമല്ലെന്നാണ് യോഗത്തിന്‍റെ വിലയിരുത്തല്‍. ഇന്‍ഫ്ലുവന്‍സ, ആര്‍എസ്‌വി, എച്ച്എംപിവി എന്നിവ സാധാരണ ശൈത്യകാലത്ത് വര്‍ദ്ധിക്കുന്നതായി കാണാറുണ്ടെന്നും യോഗത്തിന് ശേഷം പുറത്ത് വിട്ട പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടുന്നു.