മീററ്റ് (ഉത്തർപ്രദേശ്): ഗാസിയാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തതായി പരാതി. ജൂൺ 24ന് മീററ്റിലെ മൊഹിയുദ്ദീൻപൂരിൽ നിന്ന് പെൺകുട്ടിയെ ജമ്മുവിലേക്കാണ് തട്ടിക്കൊണ്ടുപോയത്. നാല് യുവാക്കൾ മീററ്റിലെയും ജമ്മുവിലെയും വിവിധ ഹോട്ടലുകളിൽ ബന്ദിയാക്കി പീഡിപ്പിച്ചുവെന്നാണ് പരാതി.
പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതികള്‍ എതിർത്താൽ കൊല്ലുമെന്നും സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലാക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. ജൂലൈ ആറിന് ഗാസിയാബാദിലെ ഭോജ്‌പുർ പൊലീസ് സ്റ്റേഷനു സമീപം പെൺകുട്ടിയെ പ്രതികള്‍ ഉപേക്ഷിക്കുകയായിരുന്നു. ഇരയുടെ കുടുംബം മീററ്റ് എസ്‌എസ്‌പിക്കാണ് പരാതി നൽകിയിരിക്കുന്നത്.