കൊൽക്കത്ത: കൊൽക്കത്തയില്‍ ബഹുനില കെട്ടിടം സമീപത്തെ കെട്ടിടത്തിലേക്ക് ചെരിഞ്ഞു വീണു. ജാദവ്പൂരിലെ വിദ്യാസാഗർ കോളനിയിലെ നാല് നില കെട്ടിടമാണ് അയൽ കെട്ടിടത്തിലേക്ക് അപകടകരമായി ചെരിഞ്ഞത്. നിരവധി ഫ്ലാറ്റുകളുള്ള കെട്ടിടമാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുറച്ച് മാസങ്ങൾക്ക് മുമ്പ് കെട്ടിടം അല്‍പ്പം ചെരിഞ്ഞിരുന്നു. ഈ സമയം തന്നെ താമസക്കാര്‍ കെട്ടിടത്തില്‍ നിന്ന് മാറിയിരുന്നു. തുടര്‍ന്ന് കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടന്നുവരികയായിരുന്നു. ഇന്ന് (14-01-2024) അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ കെട്ടിടം പൂർണ്ണമായും ചെരിയുകയായിരുന്നു. കെട്ടിടത്തിന്‍റെ താഴത്തെ നില പൂർണ്ണമായും തകർന്നിട്ടുണ്ട്.