കേരളം

kerala

ETV Bharat / bharat

മാന്ത്രിക പെട്ടിയിൽ ശക്തിയുണ്ടെന്ന് പറഞ്ഞ്‌ തട്ടിപ്പ്; തെലങ്കാനയിൽ 4 പേർ അറസ്‌റ്റിൽ - തെലങ്കാനയിൽ 4 പേർ അറസ്‌റ്റിൽ

മാന്ത്രിക പെട്ടിയിൽ ശക്തിയുണ്ടെന്ന് പറഞ്ഞ്‌ തട്ടിപ്പ് നടത്തിയ നാല് പേരെ ജനഗമ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു.

cheating people by magic box  four men arrested in telangana  തെലങ്കാനയിൽ 4 പേർ അറസ്‌റ്റിൽ  മാജിക്‌ ബോക്‌സ്‌ തട്ടിപ്പ്
magic box

By ETV Bharat Kerala Team

Published : Mar 5, 2024, 3:25 PM IST

ജനഗാമ:മാന്ത്രികപ്പെട്ടിയിൽ അത്ഭുതകരമായ ശക്തിയുണ്ടെന്ന് പറഞ്ഞ്‌ നിരവധി പേരെ കബളിപ്പിച്ച കേസിൽ നാല്‌ പേർ അറസ്‌റ്റിൽ. ഹയാത്ത് നഗറിൽ താമസിക്കുന്ന മൂന്നാനൂർ സ്വദേശി കെടാവത് ശങ്കർ, സംഗമ്പണ്ട സ്വദേശി കാസിം, തന്തൂർ സ്വദേശി മുഹമ്മദ് അസ്ഹർ, ഗസിറാം എന്ന കോറ ഗസിറാം എന്നിവരെയാണ് ജനഗമ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്. ലോക്കൽ പൊലീസ് സ്‌റ്റേഷനിൽ ഇന്നലെ നടന്ന യോഗത്തിലാണ് എസിപി ദാമോദർ റെഡ്ഡി കേസിനെക്കുറിച്ചുളള വിശദാംശങ്ങൾ വെളിപ്പെടുത്തിയത് (Four Men Cheating People By Magic Box).

പ്രതികളായ നാലുപേരും ഞായറാഴ്‌ച ഹൈദരാബാദിൽ നിന്ന് വാറങ്കലിലേക്ക് ഓട്ടോയിൽ പോകുകയായിരുന്നു. പെമ്പർട്ടി ജങ്ഷനിൽവച്ച് പൊലീസ് വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെക്കിലും എല്ലാവരെയും പിടികൂടാന്‍ കഴിഞ്ഞെന്ന് പൊലീസ് പറഞ്ഞു.

സംഭവം ഇങ്ങനെ: ആകാശത്ത് നിന്ന് ഉൽക്കകൾ വീണപ്പോൾ ഒരുമാന്ത്രികപ്പെട്ടി ഈ നാലുപേരും കണ്ടെത്തിയെന്നും അതിന് അത്ഭുത ശക്തിയുണ്ടെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. വാറങ്കൽ സ്വദേശിയായ ഒരാൾക്ക് 50 കോടി രൂപയ്ക്ക് വിലപേശിയാണ് മാന്ത്രികപ്പെട്ടി വിൽക്കാനുളള കരാറിൽ പ്രതികൾ ഏർപ്പെട്ടത്.

ബോക്‌സിന്‍റെ അടിയിൽ ബാറ്ററി പോലുള്ള ഉപകരണം സ്ഥാപിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പെട്ടിയിൽ ഒരു കാന്തംവച്ചാൽ അത് പ്രകമ്പനം കൊളളുകയും ഇരുമ്പ് വസ്‌തു കൊണ്ട് എഴുതുമ്പോൾ അത് തീപ്പൊരി പോലെ തിളങ്ങുകയും ചെയ്യുന്ന തരത്തിലാണ് ഇവ രൂപകൽപ്പന ചെയ്‌തത്‌.

പെട്ടിയുണ്ടാക്കിയ ശേഷം നിരവധി പേർക്ക് വിറ്റാണ് തട്ടിപ്പ് നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ ഒരു മാന്ത്രികപ്പെട്ടിയും നാല് കാരവനുകളും ഒരു ഓട്ടോയും പൊലീസ്‌ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്‌തതായി എസിപി പറഞ്ഞു.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ