മധ്യപ്രദേശ് : സാഗർ ജില്ലയിൽ മൂന്ന് സ്ത്രീകളും ഒരു പെൺകുട്ടിയെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സഹോദരങ്ങളുടെ ഭാര്യമാരായ ഭാരതി ലോധി, ആരതി ലോധി, ഇരുവരുടെയും ഭതൃമാതാവായ ഭഗവതി ലോധി, ഭഗവതിയുടെ മകളുടെ മകള്‍ റോമിക ലോധി എന്നിവരാണ് മരിച്ചത്.
ഇന്ന് (സെപ്റ്റംബർ 14) രാവിലെ ആണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജയ്‌ത്‌പൂർ കൊപ്ര ഗ്രാമത്തിലാണ് സംഭവം. നാല് പേരും കിണറ്റിനുള്ളിൽ മരിച്ച നിലയിലായിരുന്നു. എസ്‌ഡിആർഎഫ് സംഘം സ്ഥലത്തെത്തിയാണ് കിണറ്റിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.