കേരളം

kerala

ETV Bharat / bharat

കർണാടക മുൻ മന്ത്രി ജി ജനാർദ്ദന റെഡ്ഡി വീണ്ടും ബിജെപിയിൽ ചേർന്നു - G Janardhana Reddy rejoined BJP - G JANARDHANA REDDY REJOINED BJP

കല്യാണ രാജ്യ പ്രഗതി പക്ഷ (കെആർപിപി) പാർട്ടി ബിജെപിയിൽ ലയിച്ചു. ജനാർദ്ദന റെഡ്ഡി ബിജെപി വിട്ടത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപായി.

BJP  G JANARDHANA REDDY  BJP MEMBERSHIP  G JANARDHANA REDDY REJOINED BJP
Mining baron Janardhana Reddy rejoins BJP ahead of Lok Sabha polls

By PTI

Published : Mar 25, 2024, 3:00 PM IST

ബെംഗളൂരു : കർണാടക മുൻ മന്ത്രിയും ഖനി വ്യവസായിയുമായ ജി ജനാർദ്ദന റെഡ്ഡി വീണ്ടും ബിജെപിയിൽ ചേർന്നു (G Janardhana Reddy on Monday rejoined the BJP). ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്നാണ് അദ്ദേഹം വീണ്ടും ബിജെപി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ജനാർദ്ദന റെഡ്ഡി ബിജെപി വിട്ടത്.

അനധികൃത ഖനന കേസിൽ പ്രതിയായ അദ്ദേഹം 20 വർഷത്തോളം നീണ്ടുനിന്ന ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഒരു വർഷത്തിന് ശേഷമാണ് വീണ്ടും പാർട്ടിയിൽ തിരിച്ചെത്തിയത്. ബിജെപി വിട്ടതോടെ അദ്ദേഹം കല്യാണ രാജ്യ പ്രഗതി പക്ഷ (കെആർപിപി) എന്ന പാർട്ടി രൂപീകരിച്ചിരുന്നു.

കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുടെയും പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ബി വൈ വിജയേന്ദ്രയുടെയും സാന്നിധ്യത്തിലാണ് കെആർപിപിയെ ബിജെപിയിൽ ലയിപ്പിച്ചത്. ഭാര്യ അരുണ ലക്ഷ്‌മിയും കുടുംബവും അദ്ദേഹത്തോടൊപ്പം ചടങ്ങിൽ പങ്കെടുത്തു.

ഈ അടുത്തിടെ ഡൽഹിയിൽ വച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി റെഡ്ഡി കൂടിക്കാഴ്‌ച നടത്തിയിരുന്നു. എന്നാൽ രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു അദ്ദേഹം.

റെഡ്ഡി അടുത്തിടെ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഖനന അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ജനാർദ്ദന റെഡ്ഡിയെ സിബിഐ അറസ്റ്റ് ചെയ്‌തതിനു ശേഷം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് 12 വർഷത്തോളം രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും മാറിനിൽക്കേണ്ടി വന്നിരുന്നു.

2018 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് അന്ന് ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷാ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ ജനാർദ്ദന റെഡ്ഡിയെ തള്ളി പറഞ്ഞിരുന്നു. കോടിക്കണക്കിന് രൂപയുടെ അനധികൃത ഖനന കേസിൽ പ്രതിയായ അദ്ദേഹം 2015 മുതൽ ജാമ്യത്തിലാണ്.

കർണാടകയിലെ ബല്ലാരി, ആന്ധ്രാപ്രദേശിലെ അനന്ത്പൂർ, കടപ്പ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്നത് വിലക്ക് ഏർപ്പെടുത്തിയതുൾപ്പെടെ നിരവധി ഉപാധികളോട് കൂടിയുള്ള നിയന്ത്രണങ്ങളാണ് സുപ്രീം കോടതി റെഡ്ഡിയ്‌ക്കെതിരെ ചുമത്തിയിരുന്നത്. നിലവിൽ ഗംഗാവതി എംഎൽഎയായ ജനാർദ്ദന റെഡ്ഡി ബിജെപിയിൽ നിന്നും അവഗണന നേരിട്ടതിനെ തുടർന്നാണ് ബിജെപി വിട്ട് പുതിയ പാർട്ടി രൂപീകരിച്ചത്.

ABOUT THE AUTHOR

...view details