കേരളം

kerala

ETV Bharat / bharat

തൊഴിലുടമയുടെ വളർത്തുനായ കടിച്ചുകീറി ; തൊഴിലാളിയുടെ 5 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം - FIVE MONTH OLD INFANT DIED - FIVE MONTH OLD INFANT DIED

കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

VIKARABAD DOG ATTACK  FIVE MONTH OLD INFANT DIED  DOG ATTACK  നായയുടെ ആക്രമണത്തിൽ കുഞ്ഞ് മരിച്ചു
INFANT DIED DUE TO DOG ATTACK (Source : Etv Bharat Network)

By ETV Bharat Kerala Team

Published : May 15, 2024, 1:11 PM IST

വികാരാബാദ് :തൊഴിലുടമയുടെവളർത്തുനായയുടെ ക്രൂരമായ ആക്രമണത്തിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. വികാരാബാദ് ജില്ലയിൽ ബസവേശ്വരനഗറിലാണ് സംഭവം. കട്ടിലിൽ കിടക്കുകയായിരുന്ന സായ്‌നാഥിനെ നായ ആക്രമിക്കുകയായിരുന്നു. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുഞ്ഞിൻ്റെ മാതാപിതാക്കൾ, ടൈൽസ് വ്യാപാരിയായ നാഗഭൂഷണിൻ്റെ തൊഴിലാളികളായിരുന്നു. ചൊവ്വാഴ്‌ച രാവിലെയാണ് സംഭവം. കട്ടിലിൽ കിടക്കുകയായിരുന്ന കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് നായ ആക്രമിക്കുന്നതായിരുന്നു. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ അമ്മയേയും നായ ആക്രമിച്ചു.

Also Read :നവവധുവിനെ മർദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിനും കേസ്

സഹായത്തിനായുള്ള മാതാപിതാക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുഞ്ഞിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉടമയുടെ കുടുംബം പിന്നീട് നായയെ ദയാവധത്തിന് വിധേയമാക്കി. നാഗഭൂഷണെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details