വിരുദുനഗർ (തമിഴ്നാട്):വിരുദുനഗർ ജില്ലയിലെ ശിവകാശിയിൽ സർക്കാർ അധ്യാപകരും കുട്ടികളുമടക്കം ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയില്‍. ശിവകാശിക്കടുത്തുള്ള തിരുത്തങ്ങൽ ബാലാജി നഗർ സ്വദേശിയായ ലിംഗവും കുടുംബവുമാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ദേവദാനം പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിൽ അധ്യാപകനായിരുന്നു അദ്ദേഹം. ഭാര്യ പഴനിയമ്മാൾ സുക്കിരവരപ്പട്ടി ഏരിയയിൽ അധ്യാപികയായി ജോലി ചെയ്യുന്നു. ലിംഗവും ഭാര്യയും ഏറെ നേരം വീടിന് പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് അയൽവാസികൾ അകത്ത് കയറിയപ്പോഴാണ് ലിംഗത്തെയും ഭാര്യ അധ്യാപിക പളനിയമ്മാളിനെയും മക്കളായ ആനന്ദവല്ലി, ആദിത്യ, ശശിക (2 മാസം) എന്നിവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.