ഹൈദരാബാദ് : സ്‌പൈസ് ജെറ്റ് ലിമിറ്റഡിന് രംഗറെഡ്ഡി ജില്ല ഉപഭോക്തൃ കമ്മിഷൻ പിഴ ചുമത്തി. യാത്ര റദ്ദാക്കിയിട്ടും ടിക്കറ്റ് തുക തിരികെ നൽകാത്തതിനാണ് പിഴ. 1,67,512 രൂപയും 6 ശതമാനം പലിശയും നഷ്‌ടപരിഹാരമായി 8,000 രൂപ കേസ് ചെലവിനും നൽകാൻ ഉത്തരവിട്ടു.
2020 മാർച്ച് 1 ന് സൈഫാബാദിൽ നിന്നും പ്രകാശ് ചന്ദ്ര ഗാർഗ് വിദേശ യാത്രയ്ക്ക് 1,67,512 രൂപ നൽകി ടിക്കറ്റ് ബുക്ക് ചെയ്‌തു. മെയ് 25 മുതൽ 31 വരെയുള്ള യാത്രകൾ കൊവിഡിന്‍റെ പശ്ചാത്തലത്തിൽ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് മുഴുവൻ തുകയും നൽകാമെന്ന് ഉറപ്പുനൽകിയ കമ്പനി പിന്നീട് വീഴ്‌ച വരുത്തി.