കേരളം

kerala

ETV Bharat / bharat

ഡൽഹി ചലോ മാർച്ച് 24ാം ദിവസത്തില്‍ ; കേന്ദ്രത്തിന്‍റെ കർഷക വിരുദ്ധമുഖം കൂടുതല്‍ വെളിവാകുന്നുവെന്ന് കർഷകർ - ഡൽഹി ചലോ മാർച്ച്

സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും കിസാന്‍ മസ്‌ദൂര്‍ മോര്‍ച്ചയുടെയും നേതൃത്വത്തിൽ തുടങ്ങിയ കർഷക സമരം ബുധനാഴ്‌ചയാണ് ഒരിടവേളയ്‌ക്ക് ശേഷം പുനരാരംഭിച്ചത്

Farmer Protest Update  24th day of farmers movement  കർഷക സമരം  ഡൽഹി ചലോ മാർച്ച്  കർഷക സമരം പുനരാരംഭിച്ചു
farmers movement

By ETV Bharat Kerala Team

Published : Mar 7, 2024, 3:45 PM IST

ന്യൂഡൽഹി :വിളകൾക്ക് മിനിമം താങ്ങുവില നൽകുക എന്നതുൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ നടത്തുന്ന ഡൽഹി ചലോ മാർച്ച് 24ാം ദിവസത്തില്‍. യുവകർഷകൻ ശുഭ്‌കരണ്‍ സിങ്‌ മരണപ്പെട്ട പശ്ചാത്തലത്തിൽ കർഷക സമരം നിർത്തിവച്ചിരുന്നെങ്കിലും ബുധനാഴ്‌ചയോടെ വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്.

ഡൽഹിയിലേക്ക് പോകുന്നതിനായി പഞ്ചാബിലെ കർഷകർ കഴിഞ്ഞ മാസം മുതൽ പഞ്ചാബ്-ഹരിയാന അതിർത്തികളിൽ സമരം തുടരുകയാണ്. കർഷക പ്രക്ഷോഭത്തിനിടെ നിരവധി പേരുടെ ജീവന്‍ പൊലിഞ്ഞിട്ടുണ്ട്‌. അതേസമയം ഹരിയാനയിലെ ഖട്ടർ സർക്കാരിനൊപ്പം കേന്ദ്രസർക്കാരും കർഷകരോട് അടിച്ചമർത്തൽ നയം തുടരുകയാണ്. ഇതിലൂടെ സര്‍ക്കാരുകളുടെ യഥാർഥ മുഖം തുറന്നുകാട്ടപ്പെടുകയാണെന്ന് ശംഭു അതിർത്തിയിലെ വേദിയിൽ കർഷക നേതാക്കൾ ആരോപിച്ചു.

കർഷകർ കസ്‌റ്റഡിയിൽ :കർഷകർ ഡൽഹിയിലേക്ക്‌ ബസിൽ എത്തണമെന്ന് കേന്ദ്രസർക്കാർ നിരന്തരം പറയാറുണ്ട്. എന്നാൽ നാൽപ്പതിലധികം കർഷകർ ഡൽഹിയിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് സർക്കാരിന്‍റെ ഇരട്ടനയം പുറത്താവുന്നതെന്ന് നേതാക്കൾ ആരോപിച്ചു. കേന്ദ്രസർക്കാരിന്‍റെ നിർദേശപ്രകാരം പൊലീസ് ബസിൽ നിന്ന് കർഷകരെ ഇറക്കുകയും അവരെ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു.

ആളിക്കത്തി കർഷക സമരം : നേരത്തെ പഞ്ചാബിന്‍റെ പ്രസ്ഥാനമെന്ന് പറഞ്ഞ് കർഷക സമരത്തെ പലതരത്തിൽ അപകീർത്തിപ്പെടുത്താൻ കേന്ദ്രസർക്കാരും അവരോടൊപ്പമുള്ളവരും ശ്രമിച്ചിരുന്നു. എന്നാല്‍ ഇപ്പോൾ ഈ പ്രസ്ഥാനം പടര്‍ത്തുന്ന അഗ്നി എല്ലാ വീടുകളിലും എത്തുകയാണ്. ഈ സമരത്തിൽ പങ്കാളികളാകാൻ ഇന്ത്യയിലുടനീളമുള്ള കർഷകർ ഇപ്പോൾ എത്തിക്കൊണ്ടിരിക്കുകയാണ്.

പ്രസ്ഥാനത്തിൻ്റെ പുരോഗതി കണ്ട് കേന്ദ്ര സർക്കാരിന് മുട്ടിടിക്കുകയാണെന്നും കർഷക നേതാക്കൾ പറഞ്ഞു. അതേസമയം കേന്ദ്രസർക്കാർ നടത്തിയ പീഡനങ്ങൾ മറക്കില്ലെന്നും 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികള്‍ക്കെതിരെ നിലകൊള്ളുമെന്നും കർഷകർ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details