ന്യൂഡൽഹി :ടാറ്റ സൺസ് മുൻ ചെയർമാനും മുതിർന്ന വ്യവസായിയുമായ രത്തൻ ടാറ്റയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാര്‍ധക്യ സഹജമായ പ്രശ്‌നങ്ങള്‍ ആണ് തനിക്കെന്ന് രത്തന്‍ ടാറ്റ തന്നെ അറിയിച്ചിട്ടുണ്ട്.
പേടിക്കേണ്ടതായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. 'ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വാർധക്യ സഹജമായ രോഗാവസ്ഥകൾ പരിശോധിച്ച് വരികയാണ്' അദ്ദേഹം എക്‌സിലെ പോസ്റ്റിൽ അറിയിച്ചു.