ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പിറക്കുന്നത് പുതുചരിത്രം. രാജ്യത്ത് ആദ്യമായി എട്ട് ബജറ്റുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച ആദ്യ ധനമന്ത്രിയായി നിര്‍മലാ സീതാരാമൻ മാറും. 2025-26 ലെ വരാനിരിക്കുന്ന കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി പാർലമെന്‍റിൽ അവതരിപ്പിക്കും.
തുടർച്ചയായി ആറ് ബജറ്റ് അവതരിപ്പിച്ച മൊറാർജി ദേശായിയുടെ മുൻ റെക്കോഡ് കഴിഞ്ഞ തവണ നിര്‍മലാ സീതാരാമൻ മറികടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള എൻഡിഎ സർക്കാരിന്‍റെ തുടർച്ചയായ മൂന്നാം ടേമിലെ രണ്ടാമത്തെ സമ്പൂർണ സാമ്പത്തിക ബജറ്റായിരിക്കും ഈ കേന്ദ്ര ബജറ്റ്. ഇത്തവണയും പേപ്പര്‍ രഹിത ബജറ്റ് ആയിരിക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍, ചെലവ്, വരുമാനം ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും ബജറ്റില്‍ ഉണ്ടാകും.
ആദ്യ ബജറ്റ്?
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര ബജറ്റ് 1947 നവംബർ 26 ന് രാജ്യത്തിന്‍റെ ആദ്യത്തെ ധനമന്ത്രി ആർ.കെ. ഷൺമുഖം ചെട്ടി അവതരിപ്പിച്ചു.
ആരാണ് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി?
- മുൻ ധനമന്ത്രി മൊറാർജി ദേശായിയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി. 10 തവണയാണ് മൊറാര്‍ജി ദേശായി ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. 1959 മുതൽ 1963 വരെയും, 1967 മുതൽ 1969 വരെയും അദ്ദേഹം ധനമന്ത്രിയായി സേവനമനുഷ്‌ഠിച്ചിരുന്നു. രണ്ട് ഇടക്കാല ബജറ്റുകൾ ഉൾപ്പെടെയാണ് ഇദ്ദേഹം 10 ബജറ്റുകള്‍ അവതരിപ്പിച്ചത്.
- ഏറ്റവും കൂടുതൽ കേന്ദ്ര ബജറ്റുകൾ അവതരിപ്പിച്ച രണ്ടാമത്തെ വ്യക്തി എന്ന റെക്കോഡ് പി ചിദംബരത്തിനാണ്. ആകെ ഒമ്പത് ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്.
- 8 ബജറ്റുകൾ അവതരിപ്പിച്ച പ്രണബ് മുഖർജിയാണ് മൂന്നാമതുള്ളത്. ഫെബ്രുവരി ഒന്നിന് തന്‍റെ എട്ടാമത്തെ ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ നിര്‍മലാ സീതാരാമൻ പ്രണബ് മുഖര്‍ജിയുടെ റെക്കോഡിനൊപ്പമെത്തും.
ആരാണ് ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത്?