ന്യൂഡല്‍ഹി :വിമാനമിറങ്ങുന്ന യാത്രികരുടെ ലഗേജുകള്‍ 30 മിനിട്ടിനകം ബാഗേജ് ബെൽറ്റിലെത്തിക്കണമെന്ന് വിമാന കമ്പനികള്‍ക്ക് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ(ബിസിഎഎസ്) നിര്‍ദേശം. വിമാനമിറങ്ങി മണിക്കൂറുകളോളം യാത്രക്കാര്‍ ലഗേജിനായി കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ബിസിഎഎസിന്‍റെ നിര്‍ദേശം.
എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ, സ്പൈസ് ജെറ്റ്, വിസ്‌താര, എഐഎക്‌സ് കണക്‌ട്, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാന കമ്പനികള്‍ക്കാണ് ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്. ഫെബ്രുവരി 26ന് മുമ്പായി, ലഗേജുകള്‍ കൃത്യ സമയത്ത് യാത്രക്കാരിലേക്ക് എത്തിക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കണമെന്ന് നോട്ടീസില്‍ പറയുന്നു. വിമാനത്തില്‍ നിന്നുള്ള അവസാന ലഗേജ് 30 മിനിട്ടിനുള്ളില്‍ ബെല്‍റ്റില്‍ എത്തിച്ചുവെന്ന് കമ്പനികള്‍ ഉറപ്പുവരുത്തണം.