ശ്രീനഗര്‍:കശ്‌മീരിലെപൂഞ്ചില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഭീകരരുടെ സാന്നിധ്യമുള്ളത് കൊണ്ട് തന്നെ മെൻധാർ സെക്‌റ്ററില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇന്നലെയാണ് (സെപ്‌റ്റംബര്‍ 14) മേഖലയില്‍ ഭീകരാക്രമണമുണ്ടായത്.
ഇന്ത്യൻ ആർമിയുടെ റോമിയോ ഫോഴ്‌സും പൂഞ്ച് പൊലീസിന്‍റെ സ്‌പെഷ്യൽ ഓപറേഷൻ ഗ്രൂപ്പും സംയുക്തമായി നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സുരക്ഷ സേന തിരിച്ചടിച്ചു. പ്രദേശം സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്.