ജൽഗാവ് (മധ്യപ്രദേശ്) :സംസ്ഥാനത്തെ മുൻ പ്രതിപക്ഷ നേതാവ് ഏക്നാഥ് ഖഡ്സെയ്ക്ക് വധഭീഷണി. ഭീഷണിയുടെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഭീഷണി ലഭിച്ചയുടൻ തന്നെ അദ്ദേഹം പൊലീസിൽ പരാതി നൽകുകയും അജ്ഞാതർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഏക്നാഥ് ഖഡ്സെയ്ക്ക് ഇതുവരെ നാലോ അഞ്ചോ ഭീഷണി കോളുകൾ വന്നിട്ടുണ്ട്. ഈ കോളുകൾ വ്യത്യസ്ത നമ്പറുകളിൽ നിന്നുള്ളതാണ്. ദാവൂദും ഛോട്ടാ ഷക്കീൽ സംഘവും ഏക്നാഥ് ഖഡ്സെയെ ഭീഷണിപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. വിവിധ രാജ്യങ്ങളിൽ നിന്ന് കോളുകൾ വരുന്നുണ്ടെന്നും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്.