കേരളം

kerala

ലഖ്‌നൗ ഡിവിഷന് കീഴിൽ വരുന്ന എട്ട് റെയിൽവേ സ്‌റ്റേഷനുകളുടെ പേരുകളിൽ മാറ്റം - 8 RAILWAY STATION RENAMED

By ETV Bharat Kerala Team

Published : Aug 28, 2024, 8:33 AM IST

Updated : Aug 28, 2024, 11:18 AM IST

ഉത്തര റെയിൽവേയുടെ ലഖ്‌നൗ ഡിവിഷന് കീഴിൽ വരുന്ന 8 റെയിൽവേ സ്‌റ്റേഷനുകൾക്ക് പുതിയ പേര്. റെയിൽവേ സ്‌റ്റേഷനുകളുടെ പേരുകൾ മാറ്റുന്നതിന് കോമ്പീറ്റൻ്റ് അതോറിറ്റി അംഗീകാരം നൽകി.

RAILWAY STATION RENAMED  INDIAN RAILWAY UPDATES  റെയിൽവേ സ്‌റ്റേഷനുകൾക്ക് പുതിയ പേര്  റെയിൽവേ സ്‌റ്റേഷൻ പേരുകളിൽ മാറ്റം
Representational Image (ETV Bharat)

ലഖ്‌നൗ : ഉത്തർപ്രദേശിലെ എട്ട് റെയിൽവേ സ്‌റ്റേഷനുകളുടെ പേരുകളിൽ മാറ്റം വരുത്തി ഉത്തര റെയിൽവേ. ഉത്തര റെയിൽവേയുടെ ലഖ്‌നൗ ഡിവിഷന് കീഴിൽ വരുന്ന എട്ട് റെയിൽവേ സ്‌റ്റേഷനുകളുടെ പേരുകൾ മാറ്റുന്നതിന് കോമ്പീറ്റൻ്റ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ചു.

ഇവയാണ് ആ സ്റ്റേഷനുകളും പുതിയ പേരും

പഴയ പേര് പുതിയ പേര്
കാസിംപൂർ ഹാൾട്ട് ജെയ്‌സ് സിറ്റി
ജെയ്‌സ് ഗുരു ഗോരഖ്‌നാഥ് ധാം
മിസ്രൗലി മാ കാലികൻ ധാം
ബാനി സ്വാമി പരമഹംസ്
നിഹാൽഗഢ് മഹാരാജ ബിജിലി പാസി
അക്ബർഗഞ്ച് മാ അഹോർവ ഭവാനി ധാം
വസീർഗഞ്ച് ഹാൾട്ട് അമർ ഷഹീദ് ഭലേ സുൽത്താൻ
ഫുർസത്ഗഞ്ച് തപേശ്വരനാഥ് ധാം

ന്യൂഡൽഹിയിലെ ഐആർസിഎ പുറത്തിറക്കിയ "ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളുടെ ആൽഫബെറ്റിക്കൽ ലിസ്റ്റ്" മാറ്റമില്ലാതെ തുടരും. പേരുകളിൽ മാറ്റം, കോഡ് എന്നിവ സെക്രട്ടറി ജനറൽ/ ഐആർസിഎ ന്യൂഡൽഹി പുറപ്പെടുവിക്കും എന്ന് ഉത്തരവിൽ പറയുന്നു.

അതേസമയം, റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറ്റാൻ മാത്രമല്ല, അവയുടെ വ്യവസ്ഥകൾ പരിഹരിക്കാനും സമാജ്‌വാദി പാർട്ടി എംപി അഖിലേഷ് യാദവ് ബിജെപി സർക്കാരിനോട് ആവശ്യപ്പെട്ടു. റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റുന്നതിനേക്കാൾ റെയിൽവേ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് അഖിലേഷ് യാദവ് സോഷ്യൽ മീഡിയയിൽ ഭരണകൂടത്തെ പരിഹസിക്കുകയുണ്ടായി.

'റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാത്രമല്ല, അവസ്ഥകളും മാറ്റണമെന്ന് ബിജെപി സർക്കാരിനോട് അഭ്യർഥനയുണ്ട്. പേര് മാറ്റി കഴിഞ്ഞ് നിങ്ങൾക്ക് സമയം ലഭിക്കുമ്പോൾ, റെക്കോർഡ് തകർക്കുന്ന റെയിൽവേ അപകടങ്ങൾ തടയുന്നതിനെക്കുറിച്ച് ചിന്തിക്കുക,' അഖിലേഷ് യാദവ് ചൊവ്വാഴ്‌ച (ഓഗസ്റ്റ് 27) എക്‌സിൽ പോസ്റ്റ് ചെയ്‌തു.

Also Read : കുംഭമേള: ഒരുക്കങ്ങൾ തുടങ്ങി ഇന്ത്യൻ റെയിൽവേയിൽ; 900 ത്തിലധികം സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും - SPECIAL TRAINS ON KUMBH MELA 2025

Last Updated : Aug 28, 2024, 11:18 AM IST

ABOUT THE AUTHOR

...view details