അറാ (ബിഹാർ):അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് മുൻ ആർജെഡി എംഎൽഎ അരുൺ യാദവിന്‍റെ വസതി ഉൾപ്പെടെ സംസ്ഥാനത്തെ മൂന്നിടങ്ങളിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് (ED) റെയ്‌ഡ് നടത്തി. ബിഹാറിലെ ഭോജ്‌പൂർ ജില്ലയിലെ അറായിലുള്ള വസതിയിൽ ഇന്നലെയായിരുന്നു (27.02.2024) ഇഡി റെയ്‌ഡ് (ED Raids Ex RJD MLA Arun Yadav's House).
ആർജെഡി എംഎൽഎ കിരൺ ദേവിയുടെ ഭർത്താവും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ സുഹൃത്തുമായ അരുണ്‍ യാദവ് അനധികൃത മണൽ ഖനന കേസുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടിനെ കുറിച്ചറിയാനാണ് ഇഡിയുടെ അന്വേഷണം. കഴിഞ്ഞ മാസം കിരൺ ദേവിയുടെ വസതിയിൽ എത്തിയ സിബിഐ സംഘം അരുൺ യാദവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.
ഇന്നലെ പുലർച്ചെ ആരംഭിച്ച ഇഡി റെയ്‌ഡിൽ എല്ലാ രേഖകളും പരിശോധിച്ചിട്ടുണ്ട്. പരിശോധന സമയത്ത് ആർക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. അതേസമയം ലാലു പ്രസാദ് യാദവും കുടുംബാംഗങ്ങളും പ്രതികളായ ഭൂമി തട്ടിപ്പ് കേസിൽ അരുൺ യാദവ് ഇതിനോടകം തന്നെ ഉൾപ്പെട്ടിട്ടുണ്ട്.
2015 മുതൽ 2020 വരെ സന്ദേശിൽ നിന്നുള്ള എംഎൽഎയായിരുന്നു അരുൺ യാദവ്. ഇപ്പോൾ അദ്ദേഹത്തിന്‍റെ ഭാര്യ കിരണ്‍ ദേവിയാണ് സന്ദേശ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. അരുണിന്‍റെ പട്‌നയിലെ വസതിയിലും റെയ്‌ഡ് നടത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു.
ഇയാൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) പ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുൻ എംഎൽഎയുടെയും കുടുംബാംഗങ്ങളുടെയും മൊഴി ഇതിനോടകം രേഖപ്പെടുത്തുകയും ഇയാളുടെ സ്വത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും രേഖകൾ ഇഡി പിടിച്ചെടുക്കുകയും ചെയ്‌തു.
ബിഹാറിലെ അറാ ജില്ലയിലും പട്‌നയിലുമായി പ്ലോട്ടുകളും ഫ്ലാറ്റുകളും ഉൾപ്പെടെ 72 സ്ഥാവര സ്വത്തുക്കൾ ഇയാളുടെ കൈവശമുണ്ടെന്നും ഒമ്പത് കോടിയുടെ സ്വത്തുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ കുടുംബത്തിന്‍റെ കൈവശം 20 കോടി രൂപയുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ALSO READ:കള്ളപ്പണം വെളുപ്പിക്കൽ; ഉത്തരാഖണ്ഡിൽ ഐഎഫ്‌എസ് ഓഫിസറുടെ വീട്ടിൽ ഇഡി റെയ്‌ഡ്