ലഡാക്ക് : കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ നേരിയ ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഇന്ന് (മെയ് 20) പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായത്.
ലഡാക്കിൽ ഭൂചലനം ; റിക്‌ടർ സ്‌കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി - Earthquake Hits In Ladakh - EARTHQUAKE HITS IN LADAKH
ലഡാക്കിൽ നേരിയ ഭൂചലനം. 4.0 തീവ്രത രേഖപ്പെടുത്തിയതായി എന്‍സിഎസ് അറിയിച്ചു.
EARTHQUAKE HITS IN LADAKH (Source : ETV BHARAT NETWORK)
Published : May 20, 2024, 9:21 AM IST
ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. അക്ഷാംശം 35.93 വടക്കും രേഖാംശം 73 .95 കിഴക്കുമായി 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് എൻസിഎസ് പറഞ്ഞു. സംഭവത്തെ കുറിച്ച് എൻസിഎസ് എക്‌സില്‍ വിവരങ്ങള്‍ പങ്കിട്ടു.
ALSO READ : മെക്‌സിക്കോ - ഗ്വാട്ടിമാല അതിർത്തിയിൽ ഭൂചലനം; തീവ്രത 6.4