കേരളം

kerala

ETV Bharat / bharat

ഇൻഡസ്ട്രിയൽ ഏരിയയില്‍ മയക്കുമരുന്ന് നിര്‍മ്മാണം ; ഫാക്‌ടറിയില്‍ നിന്നും 1814 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി - DRUGS SEIZED IN MP

ഭോപ്പാലിൽ 1814 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. ബഗരൗദ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്‌ടറിയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

By ETV Bharat Kerala Team

Published : 3 hours ago

മയക്കുമരുന്ന് പിടികൂടി  BIG DRUG HUNT IN BHOPAL  DRUGS SEIZED FROM FACTORY  മയക്കുമരുന്ന് വേട്ട
Joint raids of ATS and NCB on drug manufacturing factory in Bhopal (ETV Bharat)

ഭോപ്പാൽ (മധ്യപ്രദേശ്): ഭോപ്പാലില്‍ വൻ മയക്കുമരുന്ന് വേട്ട. ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും നടത്തിയ പരിശോധനയിലാണ് ബഗരൗദ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്‌ടറിയിൽ നിന്ന് 1814 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടിയത്.

ഫാക്‌ടറിയിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ എംഡിയും അതിന്‍റെ അസംകൃത വസ്‌തുക്കളും ഉദ്യോഗസ്ഥർ കണ്ടെത്തി. ഇവിടെ വലിയ മയക്കുമരുന്നുകളായ മെഫെഡ്രോൺ അല്ലെങ്കിൽ എംഡി നിർമ്മിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് മാസമായി മുൻനിര മയക്കുമരുന്ന് വ്യാപാരികളെ പിന്തുടർന്നാണ് അന്വേഷണ നടന്നുവരികയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എൻസിബിയും ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഡൽഹിയിലെ നടപടിക്ക് ശേഷമാണ് ഭോപ്പാലിനും ഗുജറാത്തിനും ഇടയിൽ വലിയ മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് എൻസിബി അറിയുന്നത്. ഇതേത്തുടർന്നാണ് ഗുജറാത്ത് എടിഎസും ഡൽഹി എൻസിബിയും റെയ്‌ഡ് ആസൂത്രണം ചെയ്‌തത്. അടുത്തിടെ ഡൽഹിയിൽ ഫുക്കറ്റിൽ നിന്ന് കടത്തിയ 560 കിലോ കൊക്കെയ്ൻ പിടികൂടിയതുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിൽ ഏജൻസികളുടെ അശ്രാന്ത പരിശ്രമത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘ്വി പ്രശംസിച്ചു. മയക്കുമരുന്ന് കടത്തും ദുരുപയോഗവും ചെറുക്കുന്നതിൽ നിയമ നിർവഹണ ഏജൻസികളുടെ അശ്രാന്ത പരിശ്രമത്തെ ഈ നേട്ടം കാണിക്കുന്നു. അവയുടെ സമർപ്പണം തീർച്ചയായും ശ്ലാഘനീയമാണ്. ഇന്ത്യയെ ഏറ്റവും സുരക്ഷിതവും ആരോഗ്യകരവുമായ രാഷ്ട്രമാക്കി മാറ്റാനുള്ള അവരുടെ ദൗത്യത്തിന് പിന്തുണ തുടരാമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു.

Also Read : 5600 കോടിയുടെ കൊക്കെയ്‌ൻ കയറ്റുമതി, മുഖ്യസൂത്രധാരന് കോണ്‍ഗ്രസുമായി ബന്ധം; കൂടുതല്‍ വിവരങ്ങള്‍ തേടി പൊലീസ് - COCAINE SHIPMENT CASE DELHI

ABOUT THE AUTHOR

...view details