കേരളം

kerala

ETV Bharat / bharat

കൊടും വരൾച്ചയില്‍ വലഞ്ഞു; മഴയ്‌ക്കായി കഴുതകളുടെ വിവാഹം നടത്തിക്കൊടുത്ത് അന്നൂര്‍ ഗ്രാമം - Donkey Marriage for rain

മഴ ലഭിക്കാനായി കഴുതകളുടെ വിവാഹം നടത്തി കോയമ്പത്തൂരിലെ അന്നൂര്‍ ഗ്രാമം.

DONKEY MARRIAGE  TAMILNADU RAIN  കഴുതകളുടെ വിവാഹം  കോയമ്പത്തൂര്‍ കഴുതകളുടെ വിവാഹം
Donkey Marriage in Coimbatore (Source : Etv Bharat Network)

By ETV Bharat Kerala Team

Published : May 5, 2024, 6:03 PM IST

Updated : May 5, 2024, 6:19 PM IST

മഴയ്‌ക്കായി കഴുതകളുടെ വിവാഹം നടത്തിക്കൊടുത്ത് അന്നൂര്‍ ഗ്രാമം (Source : Etv Bharat Network)

കോയമ്പത്തൂർ : മഴ ലഭിക്കാനായി കഴുതകളുടെ വിവാഹം നടത്തി തമിഴ്‌നാട്ടിലെ ഒരു ഗ്രാമം. കോയമ്പത്തൂരിലെ അന്നൂരിലാണ് റാക്കിപ്പാളയം, കോവിൽപാളയം നിവാസികൾ ഒത്തുചേർന്ന് 'പഞ്ച കല്യാണി കല്യാണം' നടത്തിയത്. കഴിഞ്ഞ 6 മാസമായി മഴയില്ലാതെ പ്രദേശത്ത് കടുത്ത വരൾച്ച അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ചടങ്ങ് നടത്തിയത്. റാക്കിപ്പാളയം പ്രദേശത്തെ പെൺകഴുതയാണ് വധു. വരന്‍ അയൽഗ്രാമമായ കോവിൽപാളയത്തെ ആൺകഴുതയും.

സുബ്രഹ്മണ്യർ ക്ഷേത്രത്തിലാണ് കഴുതകളുടെ വിവാഹം നടന്നത്. പെൺകഴുതയെ സാരി, വളകൾ, നെക്ലേസ്, ലിപ്‌സ്റ്റിക്, നെയിൽ പോളിഷ് എന്നിവ കൊണ്ട് അണിയിച്ചൊരുക്കിയാണ് മണ്ഡപത്തിലെത്തിച്ചത്. ധോത്തിയും തലപ്പാവും ധരിച്ചാണ് 'വരന്‍' എത്തിയത്.

തുടര്‍ന്ന് ക്ഷേത്രത്തിൽ പൂജ നടത്തി. പെൺകഴുതയ്ക്ക് മംഗളസൂത്രം നൽകി കല്യാണം നടത്തി. വിവാഹത്തിനെത്തിയവർ പണം നൽകി. മനുഷ്യ വിവാഹത്തിന്‍റെ എല്ലാ ചടങ്ങുകളോടും കൂടിയാണ് കഴുത വിവാഹവും നടന്നത്.

കഴുതകളെ കല്യാണം കഴിപ്പിച്ചാൽ മഴ പെയ്യുമെന്നത് ഒരു വിശ്വാസമാണെന്ന് ഗ്രാമ വാസികള്‍ പറയുന്നു. കഴിഞ്ഞ 5 വർഷം കൊടും വരൾച്ച ഉണ്ടായപ്പോൾ കഴുതകളെ വിവാഹം കഴിപ്പിച്ച ശേഷം മഴ പെയ്‌തിരുന്നു എന്നും ഗ്രാമവാസികള്‍ അവകാശപ്പെട്ടു.

Also Read :അമ്മയുടെ കൈ വഴുതി ഏഴ് മാസം പ്രായമുള്ള കുട്ടി രണ്ടാം നിലയില്‍ നിന്ന് താഴേക്ക്‌ വീണു; സാഹസികമായി രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌ - Child Fell From Second Floor

Last Updated : May 5, 2024, 6:19 PM IST

ABOUT THE AUTHOR

...view details