കേരളം

kerala

ETV Bharat / bharat

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സീറ്റ് വിഭജനത്തില്‍ ഡിഎംകെ സഖ്യം ധാരണയിലെത്തി - DMK Alliance

സഖ്യകക്ഷികള്‍ക്ക് രണ്ട് സീറ്റുകള്‍ വിട്ടു നല്‍കി ഡിഎംകെ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തമിഴ്‌നാട് സന്ദര്‍ശിച്ചു.

ദ്രാവിഡ മുന്നേറ്റ കഴകം  Election  Alliance  Two seats  ദ്രാവിഡ മുന്നേറ്റ കഴകം
ahead-of-lok-sabha-polls-dmk-allots-two-seats-to-its-allies

By ETV Bharat Kerala Team

Published : Feb 25, 2024, 3:41 PM IST

ചെന്നൈ: തങ്ങളുടെ രണ്ട് സഖ്യകക്ഷികള്‍ക്ക് സീറ്റ് അനുവദിച്ച് തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം. ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സീറ്റ് പങ്കിടല്‍ സംബന്ധിച്ച് സഖ്യകക്ഷികളുമായി മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍ കരാറില്‍ ഒപ്പ് വച്ചത്(DMK).

ദീര്‍ഘകാലമായി ഡിഎംകെയുമായി സഖ്യത്തിലുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന് (ഐയുഎംഎല്‍) രാമനാഥപുരം പാര്‍ലമെന്‍റ് മണ്ഡലം ഡിഎംകെ വിട്ടു നല്‍കി. നാമക്കല്‍ മണ്ഡലം കൊങ്കുനാട് മക്കള്‍ ദേശീയ കച്ചിയ്ക്കും നല്‍കാന്‍ തീരുമാനിച്ചു. ഇക്കാര്യം സഖ്യകക്ഷികളെ അറിയിച്ചു കഴിഞ്ഞതായും ഡിഎംകെ വ്യക്തമാക്കി(Election 2024).

ഇതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ പണം ദുരുപയോഗം ചെയ്യുന്നതിനോട് യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ്കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ കമ്മീഷണറും മുതിര്‍ന്ന ഉദ്യോഗസ്ഥരും വിലയിരുത്തി. രണ്ട് ദിവസം സംസ്ഥാനത്ത് തങ്ങിയായിരുന്നു അദ്ദേഹത്തിന്‍റെ പരിശോധനകള്‍. സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് തങ്ങള്‍ ഉറപ്പ് നല്‍കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം എല്ലാ കളക്‌ടര്‍മാരോടും മറ്റ് ഏജന്‍സികളോടും ചര്‍ച്ച ചെയ്തിട്ടുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രാജീവ്കുമാറിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ മറ്റ് പ്രധാന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ തമിഴ്‌നാട്ടിലെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാനാണ് സംഘത്തിന്‍റെ സന്ദര്‍ശനം(Alliance ).

സംഘം നിരവധി രാഷ്‌ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തി. പോളിംഗ് സ്റ്റേഷന്‍ ഒരുക്കങ്ങള്‍. തെരഞ്ഞെടുപ്പ് ചട്ട പാലനം എന്നിവ സംബന്ധിച്ചായിരുന്നു ചര്‍ച്ചകള്‍.

Also Read: ജനഹൃദയങ്ങളിലേക്ക്; പ്രിയങ്ക രാഹുലിനൊപ്പം ഭാരത് ജോഡോ ന്യായ് യാത്രയിൽ

ABOUT THE AUTHOR

...view details