കേരളം

kerala

ETV Bharat / bharat

'നീറ്റ് പരീക്ഷ റദ്ദാക്കില്ല'; വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി - UGC NET 2024 cancellation Updates

നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കില്ലെന്നും മന്ത്രി.

NEET  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി  നീറ്റ് പരീക്ഷ റദ്ദാക്കില്ല  ധര്‍മ്മേന്ദ്രപ്രധാന്‍
നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ (ETV Bharat)

By ETV Bharat Kerala Team

Published : Jun 20, 2024, 7:56 PM IST

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി. എന്‍ടിഎയുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത തലസമിതിയെ നിയോഗിക്കുമെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ താത്പര്യം സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

ബിഹാര്‍ സര്‍ക്കാര്‍ ചില വിവരങ്ങള്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ പൊലീസ് ചില കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. എത്ര ഉന്നതരായാലും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. കള്ളപ്രചരണവും രാഷ്‌ട്രീയവും ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നെറ്റ് ചോദ്യ പേപ്പര്‍ ടെലിഗ്രാമില്‍ വന്നതായി റിപ്പോര്‍ട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കരുതെന്നു ധര്‍മ്മേന്ദ്ര പ്രധാന്‍ അഭ്യര്‍ത്ഥിച്ചു.

Also Read:നീറ്റ് റദ്ദാക്കാനുള്ള ഹർജികള്‍ : കേന്ദ്രത്തിനും എന്‍ടിഎയ്ക്കും സുപ്രീംകോടതി നോട്ടീസ്

ABOUT THE AUTHOR

...view details