ന്യൂഡല്‍ഹി:ഡല്‍ഹി പ്രശാന്ത് വിഹാറില്‍ പിവിആര്‍ മള്‍ട്ടിപ്ലെക്‌സിന് സമീപം സ്‌ഫോടനം. ഇന്ന് (നവംബര്‍ 28) ഉച്ചയ്‌ക്ക് 12 മണിയോടെയാണ് തീവ്രത കുറഞ്ഞ സ്ഫോടനം ഉണ്ടായതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഫോടനം നടന്നതിന്‍റെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മുച്ചക്ര വാഹനത്തിൻ്റെ ഡ്രൈവർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു.
പ്രശാന്ത് വിഹാറില്‍ സ്ഫോടനം നടക്കുമെന്ന് പറഞ്ഞ് തങ്ങള്‍ക്ക് രാവിലെ 11.48ന് ഭീഷണി സന്ദേശം ലഭിച്ചതായി ഡൽഹി ഫയർ സർവീസസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിന് പിന്നാലെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തി.