കേരളം

kerala

സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍റര്‍ ദുരന്തം; 2 പേര്‍ അറസ്റ്റില്‍ - Arrest in IAS coaching center death

By ETV Bharat Kerala Team

Published : Jul 28, 2024, 1:32 PM IST

ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററില്‍ വെള്ളം കയറി വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ കോച്ചിങ് സെൻ്റർ ഉടമയെയും കോ-ഓർഡിനേറ്ററെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു.

IAS COACHING CENTER TRAGEDY  ARRESTED IAS COACHING CENTER OWNER  ഐഎഎസ് കോച്ചിങ് സെന്‍റര്‍ ദുരന്തം  കോച്ചിങ് സെന്‍റര്‍ ഉടമ അറസ്റ്റില്‍
Delhi Police arrested two persons in civil service coaching center tragedy (ETV Bharat)

ന്യൂഡൽഹി: സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററില്‍ വെള്ളം കയറി വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്‌തതായി ഡല്‍ഹി പൊലീസ്. കോച്ചിങ് സെൻ്റർ ഉടമയെയും കോ-ഓർഡിനേറ്ററെയുമാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. അതേസമയം, നഗരത്തിലെ അനധികൃത ബേസ്‌മെൻ്റുകളുടെ പ്രവർത്തനത്തിൽ അഴിമതിയുണ്ടെന്ന് എഎപി എംപി സ്വാതി മലിവാൾ ആരോപിച്ചു.

'ബേസ്‌മെൻ്റിൽ മുങ്ങി മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൻ്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും? ഒമ്പത് ദിവസമായി തങ്ങൾ ഓട വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് വിദ്യാർഥികൾ വെളിപ്പെടുത്തുന്നു. അനധികൃത ബേസ്‌മെൻ്റുകൾ അഴിമതിയില്ലാതെ എങ്ങനെ പ്രവർത്തിക്കും? അധിക നിലകൾ എങ്ങനെ പ്രവർത്തിക്കും? കൈക്കൂലി നൽകാതെ റോഡുകളിലും അഴുക്ക് ചാലുകളിലും കൈയേറ്റങ്ങൾ എങ്ങനെ സംഭവിക്കും? പണം നൽകിയാൽ മതി, ഈ പ്രവര്‍ത്തകളൊക്കെ നടക്കും.'- മാലിവാൾ എക്‌സില്‍ പോസ്റ്റ് ചെയ്‌തു.

എല്ലാ ദിവസവും എസി റൂമിൽ ഇരുന്ന് വാർത്ത സമ്മേളനങ്ങൾ നടത്തിയാല്‍ മാത്രം പോരെന്നും മലിവാള്‍ വിമര്‍ശിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പട്ടേൽ നഗറിൽ വൈദ്യുതാഘാതമേറ്റ് സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥി മരിച്ചതിൽ നിന്ന് ഒന്നും പഠിച്ചില്ലേ എന്നും സ്വാതി മലിവാള്‍ ചോദിച്ചു.

ഡൽഹിയിലെ ഓൾഡ് രാജേന്ദർ നഗറിലെ ഐഎഎസ് കോച്ചിങ് സെന്‍ററിന്‍റെ ബേസ്‌മെൻ്റിൽ ഇന്നലെ (27-07-2024) രാത്രിയോടെയാണ് വെള്ളം കയറിയത്. ഏഴടി ഉയരത്തോളം പൊങ്ങിയ വെള്ളത്തില്‍ മൂന്ന് വിദ്യര്‍ഥികള്‍ കുടുങ്ങുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളെ പൊലീസ് വിവരം അറിയിച്ചു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി റാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റി.

Also Read :സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററിലെ ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

ABOUT THE AUTHOR

...view details