ന്യൂഡല്‍ഹി:ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ വിവിവധ ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. രാജ്യ തലസ്ഥാനത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപിയുടെ തിരിച്ചുവരവാണ് ഏജന്‍സികള്‍ പ്രവചിച്ചിരിക്കുന്നത്. ആകെയുള്ള 70 സീറ്റുകളില്‍ ബിജെപി 35 മുതല്‍ 40 വരെ സീറ്റുകള്‍ നേടുമെന്നാണ് മാട്രിസ് പ്രവചനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എഎപിക്ക് 32 മുതല്‍ 37 സീറ്റുകളും കോണ്‍ഗ്രസിന് പൂജ്യം മുതല്‍ക്ക് ഒരു സീറ്റ് വരെ മാത്രമാവും ലഭിക്കുകയെന്നും മാട്രിസ് പറയുന്നു. പീപ്പിൾസ് ഇൻസൈറ്റ് എക്‌സിറ്റ് പോള്‍ ബിജെപിക്ക് മികച്ച വിജയമാണ് പ്രവചിച്ചിരിക്കുന്നത്. ബിജെപിക്ക് 40 മുതല്‍ക്ക് 44 വരെ സീറ്റുകളും, എഎപിക്ക് 25-29 സീറ്റുകളും പ്രവചിച്ച ഏജന്‍സി കോണ്‍ഗ്രസിന് രണ്ട് സീറ്റുകളിലാണ് സാധ്യത കല്‍പ്പിക്കുന്നത്.
പി-മാർക്ക് എക്‌സിറ്റ് പോൾ ഫലവും ബിജെപിയ്‌ക്ക് ഒപ്പമാണ്. ബിജെപി 39-49 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. എഎപി 21-31 സീറ്റുകളിലും കോണ്‍ഗ്രസിന് ഒരു സീറ്റുകളിലുമാണ് സാധ്യത നല്‍കുന്നത്. ബിജെപിക്ക് 39-45 സീറ്റുകളാണ് ജെവിസി പ്രവചിക്കുന്നത്. എഎപി 22-31, കോണ്‍ഗ്രസ് 0-2 എന്നിങ്ങനെയുമാണ് പ്രവചനം.