കേരളം

kerala

ETV Bharat / bharat

ചൈന ശത്രുവല്ല; സാം പിത്രോഡയെ തള്ളി കോണ്‍ഗ്രസ്, പാര്‍ട്ടി നിലപാടല്ല - CONTROVERSY REMARKS OF SAM PITRODA

പിത്രോഡയുടെ പരാമര്‍ശത്തെ രൂക്ഷമായ ഭാഷയിലാണ് ബിജെപി നേരിട്ടത്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ നിലപാടാണിതെന്ന് ആക്ഷേപം.

DEFINITELY NOT PARTYS VIEWS  CONGRESS ON SAM PITRODA  jayaram ramesh  bjp
File Photo of Sam Pitroda (IANS)

By ETV Bharat Kerala Team

Published : Feb 17, 2025, 10:35 PM IST

ന്യൂഡല്‍ഹി:ചൈനയെക്കുറിച്ചുള്ള സാം പിത്രോഡയുടെ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ്. പിത്രോഡയുടെ നിലപാടുകളല്ല പാര്‍ട്ടിയുടേതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ചൈനയെക്കുറിച്ച് സാം പിത്രോഡ നടത്തിയതായി പറയുന്ന പരാമര്‍ശങ്ങള്‍ തീര്‍ച്ചയായും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നിലപാടുകളല്ലെന്ന് ജയറാം രമേഷ് എക്‌സില്‍ കുറിച്ചു. ചൈന ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവാണ്, വിദേശനയത്തിനും ബാഹ്യസുരക്ഷയ്ക്കും സാമ്പത്തികത്തിനുമടക്കം വലിയ വെല്ലുവിളിയാണ് ആ രാജ്യം സൃഷ്‌ടിക്കുന്നത്.

മോദി സര്‍ക്കാരിന് ചൈനയോടുള്ള നിലപാടുകള്‍ കോണ്‍ഗ്രസ് നിരന്തരം ചോദ്യം ചെയ്യുന്നു. 2020 ജൂണ്‍ 19ന് പ്രധാനമന്ത്രി നല്‍കിയ ക്ലീന്‍ ചിറ്റിനെ അടക്കം തങ്ങള്‍ ചോദ്യം ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2025 ജനുവരി 28നാണ് തങ്ങള്‍ ചൈനയെക്കുറിച്ച് ഏറ്റവും പുതിയ പ്രസ്‌താവന നടത്തിയത്. പാര്‍ലമെന്‍റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അനുമതി കിട്ടിയില്ല.

പിത്രോഡയുടെ വിവാദ പരാമര്‍ശം

കോണ്‍ഗ്രസിന്‍റെ വിദേശകാര്യ ചുമതലയുള്ള നേതാവാണ് പിത്രോഡ. ഇന്ത്യ ചൈനയെ ശത്രുവായി കാണുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. ഇന്ത്യയുടെ ആണവ അയല്‍രാജ്യമായ ചൈനയെ നാം ഭീഷണിയായി കാണുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈനയില്‍ നിന്ന് എന്തെങ്കിലും ഭീഷണിയുണ്ടോയെന്ന് എനിക്ക് മനസിലാകുന്നില്ല. അമേരിക്ക അവരെ ശത്രുവായി കാണുന്നത് കൊണ്ടാണ് നമ്മളും അങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം കുറിച്ചു. എല്ലാ രാജ്യങ്ങളും തമ്മില്‍ സഹകരിക്കേണ്ട സമയമാണിത്. ഏറ്റുമുട്ടലിനുള്ളത് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടക്കം മുതല്‍ നമ്മുടെ സമീപനം ഏറ്റുമുട്ടലിന്‍റേതാണെന്നും അദ്ദേഹം പറഞ്ഞു. ഈ സമീപനമാണ് ശത്രുക്കളെ സൃഷ്‌ടിക്കുന്നത്. ഈ മനോഭാവത്തില്‍ മാറ്റം വരണമെന്നും ഒരു വാര്‍ത്താഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പിത്രോഡ ചൂണ്ടിക്കാട്ടി.

ബിജെപിയുടെ പ്രതികരണം

ഇത് പിത്രോഡയുടെ പാര്‍ട്ടി നിലപാടാണെന്ന പ്രതികരണവുമായി ബിജെപി രംഗത്ത് എത്തി. ഇന്ത്യയുെട അഭിമാനത്തിന് പിത്രോഡയുടെ ക്ഷതമേല്‍പ്പിച്ചിരിക്കുന്നുവെന്നും ബിജെപി വക്താവ് സുധാംശു ത്രിവേദി ചൂണ്ടിക്കാട്ടി. ഇന്ത്യ ഒരു അധിനിവേശ രാജ്യമാണെന്ന പ്രതിച്ഛായ ഇതിലൂടെ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read:പാകിസ്ഥാന്‍റെ ആഘോഷങ്ങള്‍ക്ക് കോണ്‍ഗ്രസ് തുടക്കമിടുന്നു; മോദി - ബലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോബലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേനമസേന

ABOUT THE AUTHOR

...view details