ഹൈദരാബാദ് : അതിർത്തി കടന്നുള്ള ഇൻ്റർനെറ്റ് പ്രചാരണങ്ങൾ പരിശോധിക്കാൻ നടപടി തുടങ്ങി കേന്ദ്രസർക്കാർ. വ്യാജ വാർത്തകളിലൂടെ വിദ്വേഷം വളർത്തുന്നതും, ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന ഭീഷണിപ്പെടുത്തുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നതും തടയും. ഇന്ത്യയിലെ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിന്‍റെ (I4C) നേതൃത്വത്തിലാണ് നടപടി.
വ്യാജ വാര്‍ത്തകളുടെ ഉറവിടങ്ങള്‍ തിരിച്ചറിയാനും അത് ഇല്ലാതാക്കാനും ഇന്ത്യയിലെ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിനോട് കേന്ദ്രം നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച ഉത്തരവും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഇതോടെ ഇൻ്റർനെറ്റിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ ഉടനടി നീക്കം ചെയ്യാനാകും (India's Cyber Crime Coordination Center for detect and prevent sources of fake news).
സമൂഹ മാധ്യമങ്ങളുടെ വ്യാപകമായ ഉപയോഗത്തോടെ എല്ലാ വിവരങ്ങളും എല്ലാവരിലേക്കും വേഗത്തിൽ എത്തുന്നുണ്ട്. എന്നാല്‍ അതിൽ ധാരാളം തെറ്റായ വിവരങ്ങളും അടങ്ങിയിരിക്കുന്നു എന്നതാണ് പ്രശ്‌നം. സോഷ്യൽ മീഡിയയിലൂടെ രാഷ്ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ എന്നിവരെ വിമർശിക്കുന്നത് പതിവായതും ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നുണ്ട്. മതവിദ്വേഷം വളർത്തുന്നതിനായും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു. ഇത്തരം തെറ്റായ വിവരങ്ങൾ രാജ്യത്തെ ക്രമസമാധാനത്തെ ഗുരുതരമായി തകർത്ത സംഭവങ്ങളുമുണ്ട്.
അതേസമയം വ്യാജവാര്‍ത്ത വിവരങ്ങൾ തിരിച്ചറിഞ്ഞ് അത് ഇല്ലാതാക്കാൻ ഇന്ത്യയിലെ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിന് നിർദേശം നൽകിയ കേന്ദ്രത്തിന്‍റെ നടപടി രാജ്യത്തെ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണ് (India's Cyber Crime Coordination Center for detect and prevent sources of fake news). ഉദാഹരണത്തിന്, ഹൈദരാബാദിൽ മതവിദ്വേഷം വളർത്തുന്ന എന്തെങ്കിലും സന്ദേശം പ്രചരിപ്പിക്കുന്നതായി ആരെങ്കിലും കണ്ടെത്തിയാൽ പൊലീസ് കേസെടുത്ത് അന്വേഷിക്കും. ഈ വിവരങ്ങൾ എങ്ങനെയാണ് പ്രചരിച്ചതെന്നും, അതിന്‍റെ ഉറവിടം കണ്ടെത്തുന്നതിനും വളരെയധികം സമയമെടുക്കും.