കേരളം

kerala

ETV Bharat / bharat

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന കോണ്‍ഗ്രസിന്‍റെ അമിത ആത്മവിശ്വാസം തങ്ങളെയും കുഴപ്പത്തിലാക്കിയെന്ന് ശിവസേന(യുബിടി) - CONGRESS WAS OVER CONFIDENT

മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ കോണ്‍ഗ്രസിനെ പഴിചാരി സഖ്യകക്ഷിയായ ശിവസേന(യുബിടി) നേതാവ് അംബാദാസ് ദാന്‍വെ

Ambadas Danve  Maharashtra Assembly Election  Shiv Sena UBT  election 2024
File photo of Ambadas Danve (ETV Bharat)

By ETV Bharat Kerala Team

Published : Nov 28, 2024, 8:13 PM IST

മുംബൈ: 2024 മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അമിത ആത്മവിശ്വാസം കാട്ടിയെന്ന ആരോപണവുമായി ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) നേതാവ് അംബാദാസ് ദാന്‍വെ രംഗത്ത്.

കോണ്‍ഗ്രസും ശിവസേനയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(ശരദ് പവാര്‍)യും ഉള്‍പ്പെടുന്ന മഹാവികാസ് അഘാടി സഖ്യത്തിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ നേരിട്ടത്. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി മഹാരാഷ്‌ട്രയില്‍ മഹാഭൂരിപക്ഷത്തിലാണ് വിജയം കണ്ടത്. 288 അംഗ നിയമസഭയില്‍ ബിജെപി 132 സീറ്റുകള്‍ സ്വന്തമാക്കി.

2024 ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത വിജയം കോണ്‍ഗ്രസിന് അമിത ആത്മവിശ്വാസമുണ്ടാക്കി. ഇത് തങ്ങളെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഴപ്പത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

തെരഞ്ഞെടുപ്പിന് ശേഷമാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ച തുടങ്ങിയത്. പത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഭൈമീകാമുകന്‍മാരായി രംഗത്തുണ്ടായിരുന്നു. അതേസമയം ഉദ്ധവ് താക്കറെയെ പ്രധാമന്ത്രിപദത്തിലേക്ക് ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തിയിരുന്നെങ്കില്‍ അത് സഖ്യത്തിന് ഗുണകരമാകുമായിരുന്നുവെന്നും ദാന്‍വെ കൂട്ടിച്ചേര്‍ത്തു.

ഒരു കൊല്ലത്തിനിടയില്‍ ഇനി തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് സാധ്യതകളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭ തെരഞ്ഞെടുപ്പില്‍ രാജ് താക്കറെയുടെ മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനയ്ക്ക് ഒറ്റ സീറ്റുപോലും നേടാനായില്ല. ശിവസേന(യുബിടി) കേവലം 20 സീറ്റുകളിലേക്ക് ഒതുങ്ങി. എംഎന്‍എസ് ആര്‍ക്കൊപ്പമാണെന്നും ആര്‍ക്കെതിരെയാണെന്നും വ്യക്തമാക്കണം. താക്കറെ സഹോദരന്‍മാര്‍(ഉദ്ധവും രാജും)ഒന്നിക്കുന്നതിനെക്കുറിച്ച് ഇതുവരെ യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ വിജയിക്കാനല്ല പ്രകാശ് അംബേദ്ക്കര്‍ നയിക്കുന്ന വന്‍ചിത് ബഹുജന്‍ അഘാടി(വിബിഎ) മത്സരിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.

Also Read:'ഇനി കാര്യങ്ങള്‍ മോദി പറയുന്നത് പോലെ', മുഖ്യമന്ത്രി പദത്തില്‍ പ്രധാനമന്ത്രിയുടെ തീരുമാനം സ്വീകരിക്കുമെന്ന് ഷിൻഡെ, ഫഡ്‌നാവിസിന് സാധ്യത തെളിയുന്നു?

ABOUT THE AUTHOR

...view details