ന്യൂഡൽഹി :ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാലാമത്തെ പട്ടിക പുറത്തിറക്കി കോൺഗ്രസ്. അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അതേസമയം റോഹ്താസ് നഗർ, തിമാർപൂർ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പാർട്ടി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ, കോൺഗ്രസ് 16 സ്ഥാനാർഥികൾ ഉൾപ്പെടുന്ന മൂന്നാമത്തെ പട്ടിക പുറത്തിറക്കിയിരുന്നു.
മൂന്നാമത്തെ പട്ടികയിൽ, ബവാനയിൽ (എസ്‌സി) നിന്നുള്ള സുരേന്ദ്ര കുമാർ, രോഹിണിയിൽ നിന്നുള്ള സുമേഷ് ഗുപ്‌ത, കരോൾ ബാഗിൽ (എസ്‌സി) നിന്നുള്ള രാഹുൽ ധനക്, തുഗ്ലക്കാബാദിൽ നിന്നുള്ള വീരേന്ദ്ര ബിധുരി, ബദർപൂർ സീറ്റിൽ നിന്നുള്ള അർജുൻ ഭദാന എന്നിവരെയാണ് കോൺഗ്രസ് സ്ഥാനാർഥികളാക്കിയത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 70 സ്ഥാനാർഥികളുടെയും പട്ടിക ആം ആദ്‌മി പാർട്ടി ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. അതേസമയം ഇതുവരെ 68 സ്ഥാനാർഥികളുടെ പട്ടിക മാത്രമേ കോൺഗ്രസ് പുറത്തിറക്കിയിട്ടുള്ളു.
അടുത്തിടെ കോൺഗ്രസിൽ ചേർന്ന മുൻ എഎപി എംഎൽഎ ധരം പാൽ ലക്‌ഡയെ മുണ്ട്കയിൽ നിന്നും മുൻ കേന്ദ്രമന്ത്രി കൃഷ്‌ണ തിരാത്തിനെ പട്ടേൽ നഗറിൽ നിന്നും മത്സരിപ്പിക്കും. കിരാരി നിയമസഭ മണ്ഡലത്തിൽ രാജേഷ് ഗുപ്‌ത, മോഡൽ ടൗണിൽ നിന്ന് കുൻവർ കരൺ സിങ്, ഹരി നഗറിൽ നിന്ന് പ്രേം ശർമ്മ, ജനക്‌പുരിയിൽ നിന്ന് ഹർബാനി കൗർ, വികാസ്‌പുരിയിൽ നിന്ന് ജിതേന്ദർ സോളങ്കി, നജഫ്‌ഗഡിൽ നിന്ന് സുഷമ യാദവ്, പാലത്തിൽ നിന്ന് മംഗെ റാം, ആർകെ പുരത്തിൽ നിന്ന് വിശേഷ് ടോകാസ് എന്നിവരെയാണ് കോൺഗ്രസ് സ്ഥാനാർഥികളാക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക