ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള സീറ്റ് പങ്കിടലിന് അന്തിമ രൂപം നല്‍കിയതായി എല്‍ജെപി (രാം വിലാസ്) നേതാവ് ചിരാഗ് പസ്വാന്‍. തന്‍റെ മുഴുവന്‍ ആവശ്യങ്ങളും ബിജെപി അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ട് താന്‍ സംതൃപ്‌തനാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് എക്‌സിലൂടെ പസ്വാന്‍ ഇക്കാര്യം അറിയിച്ചത്.
ലോക്‌സഭ തെരഞ്ഞെടുപ്പ്;'ബിഹാറില്‍ ബിജെപിയും എല്‍ജെപിയും സീറ്റ് പങ്കിടും': ചിരാഗ് പസ്വാന്‍ - Chirag Paswan
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ എല്‍ജെപിയും ബിജെപിയും സീറ്റ് പങ്കിടും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ചിരാഗ് പസ്വാന്‍. തീരുമാനം ജെപി നദ്ദയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം.
![ലോക്‌സഭ തെരഞ്ഞെടുപ്പ്;'ബിഹാറില്‍ ബിജെപിയും എല്‍ജെപിയും സീറ്റ് പങ്കിടും': ചിരാഗ് പസ്വാന്‍ LJP Leader Chirag Paswan LJP Seat Sharing With BJP LS Polls Lok Sabha Election 2024](https://etvbharatimages.akamaized.net/etvbharat/prod-images/13-03-2024/1200-675-20977626-thumbnail-16x9-ls.jpg)
LJP Seat Sharing With BJP In Bihar For LS Polls Said Chirag Paswan
Published : Mar 13, 2024, 7:26 PM IST
ബിഹാറിലെ ലോക്‌സഭ സീറ്റുകളെ കുറിച്ച് ഉടന്‍ പ്രഖ്യാപനം ഉണ്ടാകും. അതേസമയം പശുപതി പരാസിന്‍റെ നേതൃത്വത്തിലുള്ള എല്‍ജെപി വിഭാഗത്തെ കുറിച്ച് ചോദിച്ചതിന് അത് തനിക്കറിയില്ലെന്നും തനിക്ക് അതിനെ കുറിച്ച് ആശങ്കയില്ലെന്നുമാണ് പസ്വാന്‍ പ്രതികരിച്ചത്. എന്‍ഡിഎ അംഗമെന്ന നിലയില്‍ ജെപി നദ്ദയുമായുള്ള കൂടിക്കാഴ്‌ച നടത്തുകയും സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്‌തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും പസ്വാന്‍ എക്‌സില്‍ കുറിച്ചു.