മുംബൈ: ഇന്ത്യയിൽ ചരക്ക് സേവന നികുതി (ജിഎസ്‌ടി) നിലവിൽ വന്നത് സഹകരണ ഫെഡറലിസത്തിന്‍റെ ക്ലാസിക് ഉദാഹരണമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. 'ഫെഡറലിസവും അതിന്‍റെ സാധ്യതകളും' എന്ന വിഷയത്തിൽ മറാത്തി ദിനപത്രം സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഫെഡറലിസത്തിന്‍റെ ശക്തമായ ചട്ടക്കൂട് കോടതികൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഫെഡറലിസം ഒരു ഏകശിലാ സങ്കൽപ്പമല്ല, മറിച്ച് ഒന്നിലധികം വശങ്ങളുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ഫെഡറലിസം എന്നത് വികസനമെന്ന പൊതുലക്ഷ്യം കൈവരിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു ഭരണ സംവിധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
1990 ന് ശേഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വിപണി പരിഷ്‌കാരങ്ങൾക്ക് വിധേയമായപ്പോൾ സമ്പദ്‌വ്യവസ്ഥ രാഷ്‌ട്രീയ വ്യവഹാരത്തിന്‍റെ കേന്ദ്രസ്ഥാനം പിടിച്ചടക്കിയതായും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇന്ത്യൻ ഫെഡറലിസത്തിന്‍റെ തത്ത്വങ്ങൾ വികസിപ്പിക്കുന്നതിൽ കോടതികൾ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്‍റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്നും വിവിധ സമുദായങ്ങളുടെ സ്വത്വം വളർത്തിയെടുക്കപ്പെടുന്നുവെന്നും പ്രാതിനിധ്യത്തിന്‍റെ മൂല്യം പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്നും ഉറപ്പുവരുത്തുന്നതിനായി ഫെഡറലിസത്തില്‍ ശക്തമായ ഒരു നിയമവ്യവസ്ഥ കോടതികൾ വികസിപ്പിച്ചെടുത്തുവെന്നും ചന്ദ്രചൂഢ് പറഞ്ഞു. അതേസമയം ഫെഡറലിസം എന്ന ആശയം നിശ്ചലമല്ലെന്നും രാഷ്‌ട്രീയ വ്യവസ്ഥയുടെ പരിണാമത്തിനൊപ്പം വളരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:'രാമക്ഷേത്രം-ബാബറി മസ്‌ജിദ് തര്‍ക്കം പരിഹരിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാര്‍ഥിച്ചു'; ഡി വൈ ചന്ദ്രചൂഢ്