ന്യൂഡൽഹി: ലീവ് ട്രാവൽ കൺസെഷൻ (എൽടിസി) പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇനി പ്രീമിയം ട്രെയിനുകളായ തേജസ്, വന്ദേ ഭാരത്, ഹംസഫർ എക്‌സ്പ്രസ് എന്നിവയിൽ യാത്ര ചെയ്യാം. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ദീർഘകാലത്തെ ആവശ്യ പ്രകാരമാണ് പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസസ് ആൻഡ് പെൻഷൻസ് മന്ത്രാലയം, പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പുകളുടെ തീരുമാനം.
നിലവിലുള്ള രാജധാനി, ജനശതാബ്‌തി, തുരന്തോ എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് പുറമെ, തേജസ് എക്‌സ്പ്രസ്, വന്ദേ ഭാരത് എക്‌സ്പ്രസ്, ഹംസാഫർ എക്‌സ്പ്രസ് ട്രെയിനുകൾ എൽടിസിയുടെ കീഴിൽ ഉള്‍പ്പെടുത്തിയാണ് പുതിയ ഉത്തരവ്.
കേന്ദ്ര സർക്കാർ ഉത്തരവ് സ്വീകാര്യമാണെന്ന് നോർത്ത് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ശശികാന്ത് ഇടിവി ഭാരതിനോട് പറഞ്ഞു. പുതുക്കിയ നിയമ പ്രകാരം എൽടിസി പ്രയോജനപ്പെടുത്തി യാത്ര ചെയ്യുമ്പോള്‍ ഒരു കുടുംബത്തിലെ എത്ര അംഗങ്ങളെ ഉള്‍പ്പെടുത്താം എന്നതില്‍ ധാരണയില്ല. നിലവിൽ പ്രത്യേക യാത്രാ പാസിൽ രണ്ട് പേർക്ക് യാത്ര ചെയ്യാനാണ് അനുമതി. എന്നാൽ ഭർത്താവ്, ഭാര്യ, രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബത്തിന് യാത്ര ചെയ്യണമെങ്കിൽ ജീവനക്കാർ രണ്ട് പ്രിവിലേജ് പാസുകൾ ഉപയോഗിക്കേണ്ടി വരുമെന്നും ശശികാന്ത് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക