കേരളം

kerala

ETV Bharat / bharat

രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനം; ആവർത്തിക്കാതിരിക്കാൻ സര്‍ക്കാര്‍ നടപടി വേണമെന്ന് കഫേ സിഇഒ - രാമേശ്വരം കഫേ സ്‌ഫോടനം

ബെംഗളൂരു വൈറ്റ് ഫീൽഡിലെ ബ്രൂക്ക്ഫീൽഡിൽ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ പ്രതികരണണറിയിച്ച് സിഇഒ

Rameshwaram Cafe  Rameshwaram Cafe CEO  രാമേശ്വരം കഫേ സ്‌ഫോടനം  രാഘവേന്ദ്ര റാവു
Rameshwaram Cafe

By ETV Bharat Kerala Team

Published : Mar 3, 2024, 9:34 AM IST

ബെംഗളൂരു : ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ പ്രതികരിച്ച് ഭക്ഷണശാലയുടെ സിഇഒ രാഘവേന്ദ്ര റാവു. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ശ്രദ്ധിക്കണമെന്നും രാഘവേന്ദ്ര റാവു കൂട്ടിച്ചേർത്തു.

വെള്ളിയാഴ്‌ച റെസ്‌റ്റോറന്‍റിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് കുറഞ്ഞത് പത്ത് പേർക്ക് പരിക്കേറ്റിരുന്നു. അവർ ഇപ്പോൾ ചികിത്സയിലാണ്. ഇത്തരം സംഭവം ഇന്ത്യയിൽ ഒരിടത്തും സംഭവിക്കാതിരിക്കാൻ കർണാടക സർക്കാരിനോടും ഇന്ത്യന്‍ സർക്കാരിനോടും താൻ അഭ്യർഥിക്കുന്നെന്നും സംഭവത്തിൽ പരിക്കേറ്റ ആളുകളോടും ജീവനക്കാരോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാഘവേന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുറിവേറ്റപ്പെട്ട ആളുകൾക്ക് തന്‍റെ ശക്തമായ അഭിവാദ്യങ്ങൾ അറിയിക്കാൻ ആഗ്രഹിക്കുന്നെന്നും തങ്ങൾ അവരുടെ കുടുംബത്തോടൊപ്പമുണ്ടെന്നും രാഘവേന്ദ്ര പറഞ്ഞു. അപകടത്തിൽ ഒരു സ്ത്രീക്ക് കണ്ണ് നഷ്‌ടപ്പെട്ടു. തങ്ങൾ അവളോടൊപ്പമുണ്ട്. തങ്ങളുടെ ജോലിക്കാർക്കൊപ്പമുണ്ട്. യുവത്വത്തിൻ്റെ ശക്തി എന്താണെന്ന് കാണിക്കാനും തങ്ങൾ ഇന്ത്യക്കാരാണെന്ന് പറയാനും തങ്ങൾക്ക് നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ആവശ്യമാണ അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം രാമേശ്വരം കഫേ സ്‌ഫോടനത്തിൽ പരിക്കേറ്റ് ബെംഗളൂരുവിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരെ ശനിയാഴ്‌ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദർശിച്ചിരുന്നു. അവരുടെ ചികിത്സ ചിലവ് സർക്കാർ വഹിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details