ചണ്ഡീഗഢ്:പഞ്ചാബിലെ കോട്‌കപുര റോഡിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. അമിത വേഗതയിൽ വന്ന ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അഴുക്കുചാലിലേക്ക് വീഴുകയായിരുന്നു. അപകടസമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ ഗുരു ഗോബിന്ദ് സിങ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ യാത്രക്കാരായ 26 പേരെ രക്ഷപ്പെടുത്തിയതായി എസ്എസ്‌പി ഡോ. പ്രഗ്യാ ജെയിൻ പറഞ്ഞു. അപകടത്തിൽ അഞ്ച് പേർ മരിച്ചുവെന്നും അപകട കാരണം ഇപ്പോഴും വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും ബസ് അഴുക്കുചാലിൽ നിന്നും പുറത്തെടുത്തുവെന്നും അദ്ദേഹം അറിയിച്ചു.