കേരളം

kerala

ETV Bharat / bharat

ഉത്സവത്തിനിടെ സ്ഫോടനം; നാലുകുട്ടികള്‍ കൊല്ലപ്പെട്ടു - ഉത്സവത്തിനിടെ സ്ഫോടനം

ഉത്തര്‍ പ്രദേശിലെ ബുണ്ഡെല്‍ഖണ്ഡ് ഗൗരവ് മഹോത്സവത്തോടനുബന്ധിച്ചു നടന്ന കരിമരുന്ന് പ്രയോഗത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ നാലു കുട്ടികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

explosion  Uttar pradesh festival explosion  explosion at uttarpradesh festival  ഉത്സവത്തിനിടെ സ്ഫോടനം  ഉത്തര്‍ പ്രദേശ് സ്ഫോടനം
Explosion

By ETV Bharat Kerala Team

Published : Feb 15, 2024, 10:09 AM IST

ചിത്രകൂഡ്(ഉത്തര്‍ പ്രദേശ്): ഉത്തര്‍ പ്രദേശിലെ ബുണ്ഡെല്‍ഖണ്ഡ് ഗൗരവ് മഹോത്സവത്തിനിടെ നടന്ന സ്ഫോടനത്തില്‍ നാലു കുട്ടികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉത്സവത്തോനുബന്ധിച്ചു നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

"അപകടത്തില്‍ നാലുകുട്ടികള്‍ മരിച്ചു. ചിത്രകൂഡ് ഡിഐജി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഫൊറെന്‍സിക് സംഘവും ബോംബ് സ്ക്വാഡും ഉടനെത്തും." അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഭാനു ഭാസ്കര്‍ മാധ്യമങ്ങളോടു പറഞ്ഞു.

സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിെര എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ്, കൂടുതല്‍ പേര്‍ പ്രതികളാകാന്‍ സാധ്യത ഉണ്ട് എന്ന് അറിയിച്ചു. ഹര്‍ഷ് പാണ്ഡേ എന്ന ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. ഡല്‍ഹി, ലക്നൗ, പ്രയാഗ്‌രാജ്, ആഗ്ര എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ടീമും അന്വേഷണ സംഘത്തിലുണ്ടാകും എന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

കുട്ടികളുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും മറ്റു തെളിവുകളും പരിശോധിച്ച ശേഷം മാത്രമേ അപകടത്തിന്‍റെ കാരണം വ്യക്തമാവുകയുള്ളൂ. കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details