കേരളം

kerala

നവി മുംബൈയില്‍ നാല് നില കെട്ടിടം തകര്‍ന്നു; ഒരാളെ കാണാനില്ല - Building Collapsed In Navi Mumbai

By PTI

Published : Jul 27, 2024, 10:46 AM IST

മഹാരാഷ്‌ട്രയിലെ ബേലാപൂരിൽ കെട്ടിടം ഇടിഞ്ഞ് വീണ് ഒരാളെ കാണാതായി. ഇന്ന് (ജൂലൈ 27) പുലര്‍ച്ചെയായിരുന്നു അപകടം.

MUMBAI BUILDING COLLAPSE  മുംബൈയില്‍ കെട്ടിടം തകര്‍ന്നു  ONE MISSING IN BUILDING COLLAPSE  LATEST MALAYALAM NEWS
Building Collapsed In Navi Mumbai (ANI)

മുംബൈ : നവി മുംബൈയിലെ ബേലാപൂരിൽ നാല് നില കെട്ടിടം തകർന്നുവീണു. ഒരാളെ കാണാതായി. രണ്ട് പേരെ ഇതിനോടകം രക്ഷപ്പെടുത്തിയതായി എൻഡിആർഎഫ് സംഘം അറിയിച്ചു. ഇന്ന് (ജൂലൈ 27) പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.

അപകടത്തെ തുടര്‍ന്ന് ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കാണാതായ ആളെ കണ്ടെത്താനുളള തെരച്ചില്‍ തുടരുകയാണ്. കൂടുതൽ വിവരങ്ങള്‍ ലഭ്യമല്ല.

Also Read:ഗുജറാത്തില്‍ മൂന്ന് നില കെട്ടിടം ഇടിഞ്ഞുവീണു; വയോധികയ്‌ക്കും കൊച്ചുമക്കള്‍ക്കും ദാരുണാന്ത്യം

ABOUT THE AUTHOR

...view details