ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ പ്രസംഗത്തോടെ ആരംഭിക്കും. വെള്ളിയാഴ്‌ച ലോക്‌സഭാ ചേംബറിൽ പാർലമെന്‍റിന്‍റെ ഇരുസഭകളെയും രാഷ്‌ട്രപതി അഭിസംബോധന ചെയ്യും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമൻ സാമ്പത്തിക സർവേ റിപ്പോര്‍ട്ട് ലോക്‌സഭയിലും രാജ്യസഭയിലും വയ്‌ക്കും.
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ പൊതു ബജറ്റ് 2025 അവതരിപ്പിക്കും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ലോക്‌സഭയില്‍ രണ്ട് ദിവസം അനുവദിച്ചു. ഫെബ്രുവരി മൂന്നിനും നാലിനുമാകും ലോക്‌സഭയില്‍ നന്ദിപ്രമേയ ചര്‍ച്ച നടക്കുക. അതേസമയം നന്ദിപ്രമേയ ചര്‍ച്ചയ്‌ക്ക് രാജ്യസഭയില്‍ മൂന്ന് ദിവസം അനുവദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക