കേരളം

kerala

By ETV Bharat Kerala Team

Published : Jul 25, 2024, 12:41 PM IST

ETV Bharat / bharat

പാര്‍ലമെന്‍റില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം; ബജറ്റ് ചർച്ചകൾ തുടരും - DISCUSSION ON UNION BUDGET

കേന്ദ്ര ബജറ്റിനെയും ജമ്മു കശ്‌മീരിനെയും കുറിച്ചുള്ള ചർച്ചകൾ ഉപരിസഭയിൽ ഇന്നുണ്ടായിരിക്കും.

UNION BUDGET 2024  കേന്ദ്ര ബജറ്റ് 2024  PROTEST AGAINST BUDGET  കേന്ദ്ര ബജറ്റിനെതിരെ ഇന്ത്യ സഖ്യം
Parliament (ETV Bharat)

ന്യൂഡൽഹി : ജമ്മു കശ്‌മീരിൻ്റെ ബജറ്റിനെക്കുറിച്ചുള്ള ചർച്ചയും വോട്ടിങ്ങും ഉൾപ്പെടെ കേന്ദ്ര ബജറ്റിനെക്കുറിച്ച് സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള തർക്കം ലോക്‌സഭയിലും രാജ്യസഭയിലും ഇന്നും (ജൂലൈ 24) തുടരും. ഇന്നലെ (ജൂലൈ 24) ലോക്‌സഭയിൽ ബജറ്റിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാർ രാജ്യസഭയിൽ നിന്ന് ഇറങ്ങി പോയിരുന്നു.

എംപിമാര്‍ സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും പാർലമെൻ്റ് പരിസരത്ത് പ്രതിഷേധിക്കുകയും ചെയ്‌തു. ഇന്ന് ലോക്‌സഭയിൽ ബജറ്റ് ചർച്ചയ്ക്ക് പുറമെ നാല് മന്ത്രിമാർ മേശപ്പുറത്ത് പേപ്പറുകൾ വയ്‌ക്കുന്നതായിരിക്കും. വ്യോമയാന മന്ത്രാലയത്തിന് വേണ്ടി കെ രാംമോഹൻ നായിഡു, വൈദ്യുതി മന്ത്രാലയത്തിന് ശ്രീപദ് നായിക്, ചെറുകിട വ്യവസായ മന്ത്രാലയത്തിന് ശോഭ കരന്ദ്‌ലാജെ, ഭവന നഗരകാര്യ മന്ത്രാലയത്തിന് ടോഖൻ സാഹു എന്നിവർ ചർച്ചയ്‌ക്ക് പേപ്പറുകൾ സമർപ്പിക്കും.

കേന്ദ്രമന്ത്രി അജയ് തംത റോഡ് ഗതാഗത, ഹൈവേ മന്ത്രാലയവുമായി ബന്ധപ്പെട്ട ഗതാഗതം, ടൂറിസം, സംസ്‌കാരം എന്നിവയുടെ ഡിമാൻഡുകൾക്കുള്ള (2023-2024) സ്റ്റാൻഡിങ് കമ്മിറ്റിയുടെ 342-ാമത് റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്ന ശുപാർശകൾ നടപ്പിലാക്കുന്നത് സംബന്ധിച്ചുളള പ്രസ്‌താവന നടത്തും. രാജ്ഘട്ട് സമാധി കമ്മിറ്റിയിലേക്ക് രണ്ട് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പ്രമേയം മന്ത്രി മനോഹർ ലാൽ അവതരിപ്പിക്കുന്നതായിരിക്കും.

രാജ്യസഭയിൽ ബിസിനസ് ലിസ്റ്റ് പ്രകാരം, മന്ത്രി സുകാന്ത മജുംദാർ ആഭ്യന്തരകാര്യ വകുപ്പുമായി ബന്ധപ്പെട്ട പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ 250-ാമത് റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്ന ശുപാർശകൾ/നിരീക്ഷണങ്ങൾ നടപ്പിലാക്കുന്നതിൻ്റെ സ്ഥിതിയെക്കുറിച്ച് പ്രസ്‌താവന നടത്തും. കേന്ദ്ര ബജറ്റിനെയും ജമ്മു കശ്‌മീരിനെയും കുറിച്ചുള്ള ചർച്ചയും ഉപരിസഭയിൽ തുടരുന്നതായിരിക്കും.

Also Read:'കേന്ദ്ര ബജറ്റ് വിവേചനപരം'; പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധവുമായി ഇന്ത്യ സഖ്യം

ABOUT THE AUTHOR

...view details