കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയിൽ ബോട്ടപകടം; ഒരു മരണം, 5 പേരെ കാണാതായി - മഹാരാഷ്ട്രയിൽ ബോട്ടപകടം

മഹാരാഷ്ട്രയിൽ ബോട്ട് മറിഞ്ഞു ഒരു മരണം. കാണാതായ 5 പേർക്കായി തിരച്ചിൽ പുരോഗമിക്കുന്നു.

Women Died In Boat Accident  Boat Accident in Gadchiroli  മഹാരാഷ്ട്രയിൽ ബോട്ടപകടം  ബോട്ടപകടത്തിൽ യുവതി മരിച്ചു
Women Died In Boat Accident

By PTI

Published : Jan 23, 2024, 5:36 PM IST

ഗഡ്‌ചിരോലി: മഹാരാഷ്ട്രയിലെ ഗഡ്‌ചിരോലി ജില്ലയിൽ ബോട്ട് നദിയിലേക്ക് മറിഞ്ഞ് അപകടം.ചൊവ്വാഴ്‌ച വൈൻഗംഗ നദിയിലാണ് ബോട്ട് മറിഞ്ഞത്. അപകടത്തിൽ ഒരു സ്ത്രീ മരിക്കുകയും അഞ്ച് പേരെ കാണാതാവുകയും ചെയ്‌തു (Women Died In Boat Accident). രാവിലെ 11 മണിയോടെ ഗൺപൂർ ഗ്രാമത്തിന് സമീപമാണ് സംഭവം.

തൊട്ടടുത്തുള്ള ജില്ലയായ ചന്ദ്രപൂരിലേക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിനെ തുടർന്ന് ബോട്ട് നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായെതെന്നാണ് പൊലീസ് അറിയിച്ചു. കാണാതായ മറ്റ് അഞ്ച് പേരെ കണ്ടെത്തുന്നതിനായി തിരച്ചിൽ തുടരുകയാണ്.

ABOUT THE AUTHOR

...view details