മുംബൈ:ഡ്രൈ ക്ലീനിങ് ഷോപ്പിൽ നിന്ന് അഞ്ച് കോടിയുടെ കള്ളപ്പണം കണ്ടെടുത്ത കേസിൽ ആക്‌സിസ് ബാങ്ക് മാനേജർ അടക്കം 9 പേർ പിടിയിൽ. പ്രതികള്‍ക്ക് ഹവാല പണമിടപാട് ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അഞ്ച് ബാഗിലായാണ് പണം സൂക്ഷിച്ചിരുന്നത്. ബാങ്ക് മാനേജർ ഗൗരിശങ്കർ ബവൻകുലെ തൻ്റെ അക്കൗണ്ട് വഴി നടത്തിയ സാമ്പത്തിക ഇടപാടാണ് നിർണായക തെളിവായത്. ഏഴ് കോടി രൂപ അക്കൗണ്ട് വഴി പിൻവലിച്ചതായി കണ്ടെത്തിയിരുന്നു. പണം ഹവാല സാമ്പത്തിക ഇടപാടിനായി ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തുകയായിരുന്നു.
ഡൽഹി, റായ്‌പൂർ, ഗോണ്ടിയ, തുംസർ സ്വദേശികളാണ് പിടിയിലായവർ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതായും കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുള്ളതായും പൊലീസ് അറിയിച്ചു.
Also Read: ഇന്ത്യയ്ക്ക് വികസനത്തിലേക്ക് എത്താനാവുക വിദ്യാഭ്യാസത്തിലൂടെ മാത്രം: കപില്‍ സിബല്‍