കേരളം

kerala

'ചൈനയ്ക്ക് വേണ്ടി ബാറ്റ് ചെയ്യാന്‍ താല്‍പര്യം, ഇന്ത്യയെ അപമാനിക്കുന്നത് ശീലമാക്കി'; തൊഴിലില്ലായ്‌മ പരാമര്‍ശത്തില്‍ രാഹുലിനെതിരെ ബിജെപി - BJP Slams Rahul Gandhi

By ETV Bharat Kerala Team

Published : Sep 9, 2024, 12:57 PM IST

അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യയിലെ തൊഴിലില്ലായ്‌മയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെ അപലപിച്ച് ബിജെപി രംഗത്ത്. രാഹുല്‍ ചൈന അനുകൂലിയാണെന്നും ഇന്ത്യയെ ഇടിച്ച് താഴ്‌ത്തുന്നുവെന്നും ബിജെപി ആരോപിച്ചു.

RAHUL GANDHI UNEMPLOYMENT REMARK  RAHUL GANDHI US VISIT  RAHUL GANDHI ON CHINA  രാഹുല്‍ ഗാന്ധി ബിജെപി
Pradeep Bhandari, BJP National Spokesperson, Rahul Gandhi (ANI)

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്‌മയെക്കുറിച്ചുള്ള രാഹുലിന്‍റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധവുമായി ബിജെപി രംഗത്ത്. അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളാണ് ബിജെപി കേന്ദ്രങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. ചൈനയ്ക്ക് വേണ്ടി ബാറ്റ് ചെയ്യാന്‍ ഇന്ത്യന്‍ പ്രതിപക്ഷ നേതാവ് അതീവ തത്പരനാണെന്ന് ബിജെപി പറഞ്ഞു.

ഇന്ത്യയെ അപമാനിക്കുന്നത് അദ്ദേഹത്തിന്‍റെ ശീലമായിരിക്കുന്നുവെന്നും അവര്‍ ആരോപിച്ചു. രാഹുല്‍ഗാന്ധി ഇപ്പോള്‍ ഒരു ചെകുത്താനായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്‍റെ എല്ലാ പ്രസ്‌താവനകളും ഇന്ത്യാവിരുദ്ധമാണെന്നും ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.

"2024 ഓഗസ്റ്റിലെ കണക്കുകള്‍ അനുസരിച്ച് ചൈനയുടെ തൊഴിലില്ലായ്‌മ നിരക്ക് 17ശതമാനമാണെന്ന് ലോകത്ത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള രാഹുലിന്‍റെ ധാരണമൂലമാണ് അദ്ദേഹം എപ്പോഴും ചൈനയ്ക്ക് വേണ്ടി ബാറ്റ് ചെയ്യുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ബാറ്റു ചെയ്യാന്‍ രാഹുലിന് യാതൊരു താത്‌പര്യവുമില്ല.

രാഹുല്‍ ഇത് അവസാനിപ്പിക്കില്ല. രാഹുല്‍ രാജ്യത്തെ നിയമവ്യവസ്ഥയെ ആക്രമിക്കുന്നു. കാരണം അദ്ദേഹമിപ്പോള്‍ ജാമ്യത്തിലാണ്. രാജ്യത്ത് സാമൂഹ്യ സംഘര്‍ഷമുണ്ടെന്ന് രാഹുല്‍ പ്രവചിക്കുന്നു. കാരണം ഇന്ത്യയെ ഭിന്നിപ്പിച്ച് ഭരിക്കലാണ് അദ്ദേഹത്തിന്‍റെ തന്ത്രം" ഭണ്ഡാരി എഎന്‍ഐയോട് പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

"രാഹുല്‍ പപ്പുവല്ലെന്നാണ് സാം പിത്രോഡ പറയുന്നത്. രാഹുല്‍ ഹിന്ദു ദേവീ ദേവന്‍മാരെ അപമാനിക്കുന്നു. ഇവരൊന്നും ദൈവമല്ലെന്നാണ് രാഹുലിന്‍റെ പക്ഷം. അത് കൊണ്ടാണ് ഇന്ത്യ സഖ്യം എപ്പോഴും സനാതന ധര്‍മ്മത്തെ എതിര്‍ക്കുന്നത്.

രാഹുലിന്‍റെ പ്രസംഗത്തിന്‍റെ അന്തഃസത്ത ഇന്ത്യയ്‌ക്കെതിരാണ്. ഇന്ത്യയിലെ സ്‌ത്രീകള്‍ക്കെതിരാണ്. ചൈനയ്‌ക്കോ മറ്റ് ആര്‍ക്കൊക്കെയോ വേണ്ടി അവരുടെ അജണ്ട നടപ്പാക്കാനാണ് രാഹുലിന്‍റെ ശ്രമം. അത് കൊണ്ടാണ് രാഹുലിനെയും കോണ്‍ഗ്രസിനെയും 2014, 2019, 2024 വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിയത്. 2029ലും ഇത് തന്നെ ആവര്‍ത്തിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ അവര്‍ തെരഞ്ഞെടുക്കും" -ബിജെപി വക്താവ് കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ തിരസ്‌കരിച്ചത് മൂന്ന് വട്ടം

'യുവരാജാവ്' രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനെ രാജ്യത്തെ ജനങ്ങള്‍ മൂന്ന് തവണയാണ് തിരസ്‌കരിച്ചതെന്ന കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ചൂണ്ടിക്കാട്ടി. നേരത്തെ രാജ്യത്തെ പ്രതിരോധ മേഖലയിലേക്ക് ഇറക്കുമതികളാണ് നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ രൂപത്തില്‍ ഈ മേഖലയില്‍ കയറ്റുമതി നടക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

19 കോടിയായിരുന്ന ഇന്ത്യയുടെ ഇറക്കുമതി ഇപ്പോള്‍ 80 ലക്ഷം കോടി രൂപയുടെ കയറ്റുമതിയായി പരിവര്‍ത്തം ചെയ്‌തിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയെ പുകഴ്‌ത്തുന്നതിന് പകരം വിദേശത്ത് പോയി ഇന്ത്യയെ അപമാനിക്കുകയും ശത്രുരാജ്യമായ ചൈനയെ പുകഴ്‌ത്തുകയുമാണ് യുവരാജാവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ചൈനയുടെ പണത്തിന് വേണ്ടി വിദേശത്ത് പോയി അവരെ ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയുടെ കാവലാളായിരുന്നില്ലെങ്കില്‍ ഇവര്‍ക്കെതിരെ വഞ്ചനാനടപടികള്‍ സ്വീകരിക്കുമായിരുന്നു.

അതേസമയം ഇന്ത്യ ഒരു ഉപഭോഗ രാജ്യമായത് കൊണ്ട് യുവാക്കള്‍ക്ക് തൊഴില്‍ കിട്ടുന്നില്ലെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉത്പാദന രാഷ്‌ട്രമായി മാറിയെങ്കില്‍ മാത്രമേ രാജ്യത്ത് തൊഴില്‍ സൃഷ്‌ടിക്കപ്പെടൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

പാശ്ചാത്യ രാജ്യത്തും ഇന്ത്യയിലും തൊഴില്‍ പ്രശ്‌നങ്ങളുണ്ട്. പക്ഷേ ലോകത്തെ മിക്ക രാജ്യങ്ങളിലും ഈ പ്രശ്നം ഇല്ല. ചൈനയില്‍ തൊഴിലില്ലായ്‌മയില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. 1940കളിലും അന്‍പതുകളിലും അറുപതുകളിലും ആഗോള ഉത്പാദന കേന്ദ്രമായിരുന്നു അമേരിക്ക. കാറുകള്‍,വാഷിങ്‌ മെഷീനുകള്‍, ടിവികള്‍, എല്ലാം അമേരിക്കയിലാണ് ഉത്പാദിപ്പിച്ചിരുന്നത്. പിന്നീട് ഉത്‌പാദനം അമേരിക്കയില്‍ നിന്ന് കൊറിയയിലേക്കും ജപ്പാനിലേക്കും ഏറ്റവുമൊടുവില്‍ ചൈനയിലേക്കും പോയി.

നിലവില്‍ ചൈനയാണ് ഉത്പാദന മേഖലയുടെ ഭൂരിഭാഗവും കയ്യടക്കിയിരിക്കുന്നത്. അതിന്‍റെ ഫലമായി, പാശ്ചാത്യ രാജ്യങ്ങളിലും അമേരിക്കയിലും ഇന്ത്യയിലും യൂറോപ്പിലും ഉത്പാദനം ഇല്ലാതായി. ഉത്പാദനമാണ് തൊഴിലുകള്‍ സൃഷ്‌ടിക്കുന്നത്. നമ്മള്‍ ഉപഭോഗ രാജ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. രാജ്യത്ത് ഉത്പാദനം നടത്തേണ്ടതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കണമെന്നും രാഹുല്‍ നിര്‍ദ്ദേശിച്ചു.

രാഹുല്‍ പപ്പുവല്ല, മികച്ച പണ്ഡിതന്‍- സാം പിത്രോഡ

ബിജെപി പ്രചരിപ്പിക്കുന്നത് പോലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പപ്പുവല്ലെന്ന് സാം പിത്രോഡ ടെക്‌സസിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവേ ചൂണ്ടിക്കാട്ടി. അദ്ദേഹം മികച്ച കാഴ്‌ചപ്പാടുകള്‍ ഉള്ള വ്യക്തിയാണ്. ഉന്നത വിദ്യാഭ്യാസം നേടിയ ആളും ആഴത്തില്‍ വായനയുമുള്ള വ്യക്തിയാണ്. എല്ലാ വിഷയങ്ങളെക്കുറിച്ചും ആഴത്തിലുള്ള ചിന്തയും അഭിപ്രായങ്ങളും രാഹുലിനുണ്ട്. അദ്ദേഹത്തെ മനസിലാക്കാന്‍ അത്ര എളുപ്പമല്ലെന്നും പിത്രോഡ ചൂണ്ടിക്കാട്ടി.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്‌ചയാണ് രാഹുല്‍ ഗാന്ധി ഡാള്ളസിലെത്തിയത്. വിമാനത്താവളത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ സാം പിത്രോഡയും ഇന്ത്യന്‍ വംശജരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

Also Read:'ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്‌നേഹവും ആദരവും വിനയവും നഷ്‌ടമായി': രാഹുൽ ഗാന്ധി

ABOUT THE AUTHOR

...view details