കേരളം

kerala

ETV Bharat / bharat

രാഹുല്‍ ഗാന്ധിയുടെ ജാതിയും മതവും പുറത്തുവിടണമെന്ന് ബിജെപി എംഎൽഎ; രാഹുലിന്‍റെ ജാതി ഇന്ത്യയുടെ ജാതിയെന്ന് തിരിച്ചടിച്ച് കോൺഗ്രസ് - BJP MLA ASKS RAHUL GANDHIS RELIGION

കോൺഗ്രസ് തെലങ്കാനയില്‍ സർക്കാർ ജാതി സർവേ നടത്താന്‍ നീക്കമാരംഭിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിയോട് 'മതം' ചോദിച്ച് ബിജെപി എംഎൽഎ. ജാതി സർവേയുടെ പേരിൽ പിന്നാക്ക വിഭാഗങ്ങളെ കബളിപ്പിക്കാനാണ് കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നതെന്നും ആരോപണം.

RAHUL GANDHI RELIGION  രാഹുല്‍ ഗാന്ധി  RAHUL GANDHI CASTE  CASTE SUEVEY
Raul Gandhi, A Maheshwar Reddy (IANS Photo)

By ETV Bharat Kerala Team

Published : Nov 7, 2024, 7:10 AM IST

ഹൈദരാബാദ്: തെലങ്കാനയില്‍ ജാതി സെന്‍സസ് നടത്തുമെന്ന് രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവനയ്‌ക്കുപിന്നാലെ രാഹുലിന്‍റെ ജാതിയും മതവും ഏതെന്ന ചോദ്യമുയർത്തി ബിജെപി. തെലങ്കാനയിലെ ബിജെപി എംഎൽഎ എ മഹേശ്വര് റെഡ്ഡിയാണ് ഇതുസംബന്ധിച്ച് ചോദ്യമുയർത്തിയത്. ജാതി സെൻസസിനെ കുറിച്ച് സംസാരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ജാതിയും മതവും ആദ്യം അറിയണമെന്ന് നിയമസഭയിലെ ബിജെപി നിയമസഭ കക്ഷി നേതാവുകൂടിയായ മഹേശ്വർ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.

ജാതി സർവേയുടെ പേരിൽ പിന്നാക്ക വിഭാഗങ്ങളെ കബളിപ്പിക്കാനാണ് കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നതെന്നും മഹേശ്വര് റെഡ്ഡി ആരോപിച്ചു. രാജ്യത്തിൻ്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ധാരണയെക്കുറിച്ചും അദ്ദേഹം ചോദിച്ചു. "ആരാണ് രാഹുൽ ഗാന്ധിയുടെ മുത്തച്‌ഛൻ? ഫിറോസ് ജഹാംഗീർ ഗന്ധി. അദ്ദേഹം ഫിറോസ് ജഹാംഗീറിൻ്റെ ചെറുമകനാണ്. ഹിന്ദു പാരമ്പര്യത്തിൽ അച്‌ഛന് മുത്തച്‌ഛൻ്റെ ജാതിയും മകന് അച്‌ഛൻ്റെ ജാതിയും ലഭിക്കും," ബിജെപി എംഎൽഎ പറഞ്ഞു.

തൻ്റെ അഭിപ്രായത്തിൽ ഫിറോസ് ജഹാംഗീറിൻ്റെ മകൻ രാജീവ് ജഹാംഗീറും, രാജീവ് ജഹാംഗീറിൻ്റെ മകൻ രാഹുൽ ജഹാംഗീറും ആയിരിക്കണം. തൻ്റെ ജാതിയും മതവും എന്താണെന്ന് രാഹുൽ വ്യക്തമാക്കണമെന്നും മഹേശ്വർ റെഡ്ഡി ആവശ്യപ്പെട്ടു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇതേ വിഷയം ഉയർത്തിയതിന് കർണാടകയിലെ ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലിനെതിരെ പൊലീസ് കേസെടുത്ത കാര്യം ചൂണ്ടിക്കാട്ടിയ മഹേശ്വര് റെഡ്ഡി, തൻ്റെ പരാമർശത്തിൻ്റെ പേരിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തനിക്കെതിരെയും കേസെടുത്തേക്കാമെന്നും, കേസിനെ ഭയപ്പെടുന്നില്ലെന്നും വ്യക്‌തമാക്കി.

ജാതി സർവേയ്‌ക്ക് ബിജെപി എതിരല്ലെന്ന് പറഞ്ഞ മഹേശ്വർ റെഡ്ഡി, തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ ന്യൂനപക്ഷങ്ങൾക്ക് (ബിസി വിഭാഗത്തിൽ) നൽകിയിരുന്ന 4 ശതമാനം സംവരണം നിർത്തലാക്കുമെന്നും പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് പ്രഖ്യാപിച്ച പിന്നാക്കവിഭാഗക്കാർക്കായുള്ള 'ബിസി പ്രഖ്യാപനം' നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബിസി ക്വാട്ട (Backward Classes quota) നിലവിലുള്ള 23 ശതമാനത്തിൽ നിന്ന് 42 ശതമാനമായി വർധിപ്പിക്കും, സർക്കാർ സിവിൽ കരാറുകളിൽ 42 ശതമാനം സംവരണം നൽകുകയും 20,000 കോടി രൂപ അവരുടെ ക്ഷേമത്തിനായി ചെലവഴിക്കും തുടങ്ങിയ ഉറപ്പുകൾ ബിസി പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നുണ്ടെന്നും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.

അതേസമയം രാഹുല്‍ ഗാന്ധിയുടെ ജാതിയെക്കുറിച്ചുള്ള ബിജെപി എംഎൽഎയുടെ പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. കോൺഗ്രസിൽ ആയിരുന്നപ്പോൾ മഹേശ്വര് റെഡ്ഡിക്ക് ഗാന്ധിയുടെ ജാതിയെക്കുറിച്ച് അറിയില്ലായിരുന്നോ എന്ന് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡൻ്റ് ബി മഹേഷ് കുമാർ ഗൗഡ് തിരിച്ചടിച്ചു. കോൺഗ്രസ് നേതാവെന്ന നിലയിലുള്ള മഹേശ്വർ റെഡ്ഡിയുടെ ഭൂതകാലത്തെക്കുറിച്ച് പരാമർശിച്ച ഗൗഡ്, രാഹുല്‍ ഗാന്ധിയുടെ ജാതിയും ഇന്ത്യയുടെ ജാതിയും ഒന്നാണെന്നും പറഞ്ഞു. ജാതി, മത, പ്രാദേശിക വ്യത്യാസമില്ലാതെ എല്ലാവരും രാഹുലിനെ നേതാവായി അംഗീകരിക്കുന്നുവെന്നും പിസിസി അധ്യക്ഷൻ പറഞ്ഞു.

Also Read:രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനോ?: പൊതുതാത്പര്യ ഹർജിയിൽ കേന്ദ്ര സർക്കാരിൻ്റെ പ്രതികരണം തേടി ഹൈക്കോടതി

ABOUT THE AUTHOR

...view details