തേജ്‌പൂര്‍: കംസനെ കൊല്ലാനാണ് ഭഗവാന്‍ കൃഷ്‌ണന്‍ ജനിച്ചത്. അരവിന്ദ് കെജ്‌രിവാള്‍ ജയിലില്‍ കഴിയുന്നിടത്തോളം തങ്ങള്‍ സുരക്ഷിതരാണെന്ന് ബിജെപിക്ക് അറിയാമെന്നും, അത് കൊണ്ടാണ് അവര്‍ കെജ്‌രിവാളിനെ ജയിലില്‍ അടച്ചതെന്നും ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി മര്‍ലേന. ബിജെപിക്ക് ഡല്‍ഹിയില്‍ അടിയന്തരാവസ്ഥ കൊണ്ടുവരണം. ഇതിലൊന്നും പുതുമയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ കക്ഷികളെ ജയിലിലാക്കി. പാകിസ്ഥാനില്‍ ഇമ്രാന്‍ഖാനും ബംഗ്ലാദേശ്, സുഡാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും സംഭവിക്കുന്നത് ഇന്ത്യയിലുമുണ്ടായെന്നും തേജ്‌പൂരിലെ ഗ്രീന്‍വുഡ് ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അതിഷി ചൂണ്ടിക്കാട്ടി.