വന്യജീവി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി ജെ പി - B J P On Wild Animals Attack
വനംവകുപ്പ് എന്നൊരു വകുപ്പ് ഉണ്ടോ എന്ന് കേരളത്തിലെ ജനങ്ങള്‍ക്കും മന്ത്രി സഭയിലുള്ളവർക്കും സംശയമാണ് - ബി ജെ പി
Published : Mar 14, 2024, 9:41 PM IST
ഇടുക്കി : വന്യജീവി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി ജെ പി. വന്യജീവികളുടെ ആക്രമണം നേരിടുന്ന ഈ സാഹചര്യത്തിൽ മനുഷ്യ ജീവന്‍ വെച്ച് പന്താടുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച് പോരുന്നതെന്ന് ബി ജെ പി മധ്യമേഖല പ്രസിഡന്‍റ് എന്‍ ഹരി കുറ്റപ്പെടുത്തി (B J P Criticized The State Government ). വനംവകുപ്പെന്നൊരു വകുപ്പ് ഉണ്ടോയെന്ന് കേരളത്തിലെ ജനങ്ങള്‍ക്കും മന്ത്രി സഭയിലുള്ളവർക്കും സംശയമാണ്. മനുഷ്യ ജീവനോട് അൽപമെങ്കിലും ആത്മാര്‍ഥയുണ്ടെങ്കില്‍ വനംവകുപ്പ് മന്ത്രി രാജി വെക്കണം. വന്യജീവി ശല്യം നിയന്ത്രിക്കുന്ന കാര്യത്തില്‍ മന്ത്രി പറഞ്ഞ ഒരു കാര്യവും നടപ്പായിട്ടില്ലെന്ന് മാത്രമല്ല അദ്ദേഹം ഈ കാര്യത്തിൽ പുറം തിരിഞ്ഞ് നിൽക്കുന്ന സമീപനമാണെന്നും എന്‍ ഹരി കുറ്റപ്പെടുത്തി. സർക്കാറിന് ഈ സാധ്യമല്ലെങ്കിൽ മറ്റ് ഏജൻസികൾക്ക് കൈമാറ്റം ചെയ്യാനോ നിയമനിർമാണത്തിനോ തയ്യാറകണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇടുക്കിയിലും വയനാട്ടിലും നിരന്തരം വന്യജീവി പ്രശ്‌നങ്ങൾ നേരിടുകയാണ്. മനുഷ്യ ജീവനുകൾ സംരക്ഷിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ജനങ്ങൾ അവരെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.