കുടക് (കര്‍ണാടക) : ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചതില്‍ മനംനൊന്ത് ബൈക്ക് യാത്രികന്‍ ജീവനൊടുക്കി (Bike rider committed suicide after youth dies in a road accident). മടിക്കേരി ഹെരവനാട് സ്വദേശി എച്ച് ഡി തമ്മയ്യയാണ് ആത്‌മഹത്യ ചെയ്‌തത്. ഹല്ലേരി കണ്ടനക്കൊല്ലി സ്വദേശിയായ ധനാല്‍ സുബ്ബയ്യയാണ് അപകടത്തില്‍ മരിച്ചത്.
വെള്ളിയാഴ്‌ച (ഫെബ്രുവരി 9) മടിക്കേരി ചെയിന്‍ ഗേറ്റിന് സമീപമാണ് ബൈക്ക് അപകടം നടന്നത് (Madikeri chain gate accident). തമ്മയ്യയും ധനാലും സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ പരസ്‌പരം കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കുകള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ റോഡില്‍ വീണ ധനാലിന് മുകളിലൂടെ ലോറി പാഞ്ഞുകയറി.