കേരളം

kerala

ETV Bharat / bharat

'എന്‍റെ പോരാട്ടം നിങ്ങളുടെ ഹൃദയത്തിലെ വെറുപ്പിനോട്' ; അസം മുഖ്യമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി - രാഹുല്‍ ഗാന്ധി ന്യായ് യാത്ര

Rahul Against Himanta Biswa Sarma : ബിജെപിക്കും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്കുമെതിരെ തിരിച്ചടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി നേതാക്കൾ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

bharat jodo nyay yatra  rahul gandhi  Himanta Biswa Sarma  രാഹുല്‍ ഗാന്ധി  bjp  congress
തിരിച്ചടിച്ച് രാഹുല്‍ ഗാന്ധി

By ETV Bharat Kerala Team

Published : Jan 24, 2024, 1:20 PM IST

അസം : മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഹിമന്ത ബിശ്വ ശർമ്മ എന്നിവരെപ്പോലെ ചിലർ തനിക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബുധനാഴ്‌ച ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇത് ആരോപിച്ചത്.

'അസം മുഖ്യമന്ത്രിയുടെ ഹൃദയത്തിൽ തന്നോട് ഒരുപാട് വെറുപ്പുണ്ട്. ഞങ്ങളുടെ പോരാട്ടം അവർക്കെതിരെയല്ല, മറിച്ച് അവരുടെ ഹൃദയത്തിൽ ഒളിഞ്ഞിരിക്കുന്ന വിദ്വേഷത്തിനെതിരെയാണ്' - രാഹുല്‍ പറഞ്ഞു. ക്രമസമാധാനം തകർത്തെന്നാരോപിച്ച് അസമിൽ തനിക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.

'ദേഷ്യത്തിന്‍റെ മറവില്‍ ബിജെപി നേതാക്കൾക്ക് അനുഭവപ്പെടുന്നത് ഭയമാണ്, എന്നാല്‍ ഭയപ്പെടേണ്ടെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു' - രാഹുല്‍ പറഞ്ഞു. ബിജെപി - ആർഎസ്എസ് കൂട്ടുകെട്ട് സമൂഹത്തെ വിഭജിക്കുകയാണ്, അവര്‍ അധിക്ഷേപം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

യാത്ര തുടങ്ങിയപ്പോൾ താൻ ലക്ഷക്കണക്കിന് ആളുകളോട് സംസാരിച്ചു. അവർക്ക് സമാധാനം വേണം. വെറുപ്പും ദേഷ്യവുമെല്ലാം സ്‌നേഹവും സമാധാനവും കൊണ്ട് മാത്രമേ മാറ്റാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details